CinemaLatest News

സൂപ്പർ താരം ചിരഞ്ജീവിക്ക് ശസ്ത്രക്രിയ, രക്ഷയില്ലാതെ ഭോലാ ശങ്കറും

ഭോലാ ശങ്കറെന്ന ചിത്രമാണ് ചിരഞ്ജീവിയുടെ പുറത്തിറങ്ങിയ പുതിയ സിനിമ

പുത്തൻ ചിത്രം പുറത്തിറങ്ങിയതിന് പുറമെ ശസ്ത്രക്രിയയ്ക്കും വിധേയനാകേണ്ടി വന്ന് സൂപ്പർ താരം ചിരഞ്ജീവി. കാൽമുട്ടിന് ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ്
ഡോക്ടർമാർ താരത്തിന്.

വിദേശത്ത് ഒരു ചിത്രീകരണത്തിലായിരുന്നപ്പോൾ കാലുവേദന വന്നതിനെ തുടർന്ന് ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ഭോലാ ശങ്കറെന്ന ചിത്രമാണ് ചിരഞ്ജീവിയുടെ പുറത്തിറങ്ങിയ പുതിയ സിനിമ. അടുത്തിടെ തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച വിജയം നേടാനായില്ല. കീർത്തി സുരേഷാണ് ചിത്രത്തിൽ നായകന്റെ സഹോദരിയുടെ വേഷം അവതരിപ്പിച്ചത്. കീർത്തി നായികയായി എത്തുന്ന ചിത്രങ്ങളൊക്കെ വൻ പരാജയമായി മാറാറുണ്ട് എന്നാണ് പലരുടെയും അന്ധവിശ്വാസം
.

സോഷ്യൽ മീഡിയയിൽ ഏതാനും ദിവസങ്ങളായി ഇത്തരത്തിൽ പ്രചരണവും ശക്തമായിരുന്നു. നായകന്റെ സഹോദരിയായി കീർത്തി സുരേഷെത്തിയാൽ പടം ഫ്ലോപ്പാകുമെന്നാണ് ജനങ്ങൾ ചർച്ച ചെയ്തത്. തമന്ന നായികയായെത്തിയിട്ടും പ്രതീക്ഷിച്ച വിജയം ഭോലാ ശങ്കറിന് നേടാനാകാതെ പോയത് താരത്തിനെ അസ്വസ്ഥനാക്കിയെന്നാണ് വാർത്തകൾ. തമിഴ് താരം അജിത്തിന്റെ ഹിറ്റ് ചിത്രം വേതാളമാണ് ചിരഞ്ജീവിയുടെ ഭോലാ ശങ്കർ ആയി എത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ താരത്തിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ.

 

shortlink

Related Articles

Post Your Comments


Back to top button