GeneralLatest NewsMollywood

ചാലയില്‍ കട ഉദ്ഘാനത്തിനു നടന്‍ റഹ്മാന്‍ !! പത്രപ്പരസ്യവുമായി താരം

1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന്‍ റഹ്മാന്‍ ആണെന്നു റഹ്മാന്‍റെ ഒരു പാസ്‍പോര്‍ട്ട് സൈസ് ചിതരം സഹിതം വന്ന പരസ്യത്തില്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ റഹ്മാന്‍. എണ്പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നായകന്‍. ഇപ്പോഴിതാ 36 വർഷം മുമ്പ് തന്റെ പേരിൽ വന്ന കട ഉദ്ഘാടനത്തിന്റെ പത്രപ്പരസ്യം പങ്കുവയ്ക്കുകയാണ് നടൻ റഹ്മാൻ.

സുപ്രിം ഡ്രസസ്സ്, ചാല ബസ്സാർ തിരുവനന്തപുരം. കട ഉദ്ഘാടനം ‘കൂടെവിടെ’ നായകൻ. തന്റെ അരങ്ങേറ്റചിത്രമായിരുന്ന, പി. പത്മരാജന്‍റെ കൂടെവിടെ തിയറ്ററുകളിലെത്തിയതിനു പിറ്റേ വര്‍ഷം താന്‍ പങ്കെടുത്ത ഒരു ഉദ്ഘാടന പരിപാടിയുടെ പത്രപ്പരസ്യമാണ് റഹ്മാന്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച സുപ്രിം എന്ന വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്റെ പരസ്യം. 1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന്‍ റഹ്മാന്‍ ആണെന്നു റഹ്മാന്‍റെ ഒരു പാസ്‍പോര്‍ട്ട് സൈസ് ചിതരം സഹിതം വന്ന പരസ്യത്തില്‍ പറയുന്നു.

ഈ ഓര്‍മ്മപുതുക്കല്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 1984 ല്‍ ഉദ്ഘാടനം ചെയ്ത കട ഇപ്പോഴുമുണ്ടെന്നും ഉടൻ തന്നെ അതിന്റെ പുനർനിർമാണം ഉണ്ടാകുമെന്നും ആരാധകർ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button