Latest NewsNEWS

റഹ്മാൻ വീണ്ടും മലയാളത്തിൽ, സസ്പെൻസ് ത്രില്ലർ ‘എതിരെ’ ഡിസംബർ 24ന് ചിത്രീകരണം ആരംഭിക്കുന്നു

ഗോകുൽ സുരേഷ് ഗോപിയും നായകനായ ചിത്രം ‘എതിരെ’ ഡിസംബർ ഇരുപത്തിനാലിന് ആരംഭിക്കുന്നു. റഹ്മാൻ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നമിതാ പ്രമോദ് ആണ് നായിക.

സാധാരണക്കാരായ മനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിൻ്റേയും പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലർ സിനിമ അണിയിച്ചൊരുക്കുകയാണ് തിരക്കഥാകൃത്തു കൂടിയായ അമൽ കെ ജോബി. ‘എതിരെ’ എന്ന ചിത്രത്തിലൂടെയാണ് അമൽ കെ ജോബി സംവിധായക നിരയിലേക്ക് കടന്നു വരുന്നത്. പ്രശസ്ത സംവിധായകനായ കെ മധുവിൻ്റെ ബാങ്കിംഗ് ഹവേഴ്സ് 10 – 4 എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചു കൊണ്ടാണ് അമൽ രംഗത്തെത്തിയിരിക്കുന്നത്.

ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പൂർണ്ണമായും ത്രില്ലോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ചയുടെ ചലച്ചിത്രാവിഷ്ക്കാരണം കൂടിയാണ്. പൂർണ്ണമായും ഉദ്വേഗത്തോടെയും സസ്പെൻസും കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം

മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിലെ റാം’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ഏറെ പ്രശസ്തിയാർജിച്ച അഭിഷേക് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രമേഷ് പി പിള്ളയാണ് നിർമ്മാതാവ്. ഒരു പിടി മികച്ച ചിത്രങ്ങളാണ് അഭിഷേക് ഫിലിംസിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നത്. മണിയൻപിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രൻസ്, ഡോ റോണി എന്നിവർക്കൊപ്പം വിജയ് നെല്ലീസ് എന്ന പുതുമുഖവും ശ്രദ്ധേയമായ വേഷമണിയുന്നു.

അമൽ കെ ജോബി – അമൽദേവ് കെ ആർ എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു. സംഗീതം – കേദാർ വിഷ്ണുനാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു,

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി, പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് ഇ കുര്യൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‌ – രാജേഷ് മേനോൻ, പ്രോജക്റ്റ് ഡിസൈനർ – വിജയ് നെല്ലിസ്,

തൊടുപുഴയിൽ ഡിസംബർ ഇരുപത്തിനാലിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. തുടർന്ന് തൊടുപുഴ മൂവാറ്റുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button