Latest NewsNEWS

എന്റെ ജീവിതത്തിലെ ഏറ്റവും ഏകാന്തമായ ഒരേ ഒരു നിമിഷമായിരുന്നു അത്, പെര്‍ഫെക്ഷന് വേണ്ടി ബ്രേക്ക് ഇല്ലാത്ത ബൈക്കില്‍ ഒരു ജീവന്‍ മരണ പോരാട്ടമാണ് ഞാന്‍ നടത്തിയത് ; കാര്‍ണിവലിലെ മരണക്കിണര്‍ രംഗത്തെ കുറിച്ച് ബാബു ആന്റണി

ബാബു ആന്റണി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരുപിടി ആക്ഷന്‍ രംഗങ്ങളാകും ഏതൊരാളുടെ മനസിലേക്കും ആദ്യം ഓടി എത്തുക. ഒരുകാലത്ത് നായകനായി കുറേയെറെ വേഷങ്ങളില്‍ അഭിനയിച്ച നടനായിരുന്നു ബാബു ആന്റണി. വില്ലന്‍ വേഷങ്ങളിലായിരുന്നു ബാബു ആന്റണി ഏറ്റവും കൂടുതല്‍ അഭിനയിച്ചത്. എന്നിരുനനാല്‍ തന്നെയും താരത്തിന് വളരെയധികം ആരാധകരാണ് ഉണ്ടായിരുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് ബാബു ആന്റണി. ഈയിടെയായി അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

മമ്മൂട്ടി നായകനായ കാര്‍ണിവലില്‍ ബാബു ആന്റണി വില്ലനായിരുന്നു. ചിത്രത്തില്‍ മരണക്കിണറില്‍ ബൈക്ക് ഓടിച്ചതിനെ കുറിച്ചുള്ള അനുഭവമാണ് ബാബു ആന്റണി വെളിപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി താന്‍ ഉപയോഗിച്ച ബൈക്കിന് ആകെ ഒരു ഗിയര്‍ മാത്രമേയുള്ളൂവെന്നും സേഫ്റ്റിക്ക് വേണ്ടി ബ്രേക്ക് ഒഴിവാക്കിയെന്നും താരം പറഞ്ഞു. വണ്ടി ഓടിക്കുമ്പോള്‍ ഗിയര്‍ ലോക്ക് ആകുന്നതിനാല്‍ ആക്‌സിലേറ്റര്‍ മാത്രമാണ് വണ്ടിയുടെ ആകെയുള്ള കണ്‍ട്രോള്‍ എന്നും തന്റെ കഥാപാത്രത്തിന്റെ പെര്‍ഫെക്ഷന് വേണ്ടി ഒരു ജീവന്‍ മരണ പോരാട്ടമാണ് താന്‍ നടത്തിയതെന്നും താരം വെളിപ്പെടുത്തി.

മരണക്കിണറില്‍ ഓടിക്കുമ്പോള്‍ ബൈക്കിന്റെ സ്പീഡും വൃത്താകൃതിയിലുള്ള മൂവ്‌മെന്റും കാരണം തനിക്കൊന്നും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും സാധാരണ ഒരാള്‍ക്ക് മരണക്കിണറിലെ ബൈക്ക് പെര്‍ഫെക്റ്റ് ആയി ഓടിക്കാന്‍ ആറ് മാസമെങ്കിലും വേണ്ടിവരും. മാത്രവുമല്ല ഒരു പെര്‍ഫെക്റ്റ് റൈഡ് കിട്ടാന്‍ വണ്ടി താന്‍ ഏഴില്‍ കൂടുതല്‍ തവണ ആ രംഗം ചിത്രീകരിച്ചെന്നും ബാബു ആന്റണി പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും ഏകാന്തമായ ഒരേ ഒരു നിമിഷമായിരുന്നു എല്ലാവരും തന്നെ മരണക്കിണറിനുള്ളിലാക്കി ആകെയുള്ള എന്‍ട്രന്‍സും ലോക്ക് ചെയ്തത്. മരണക്കിണറിനകത്തു ക്യാമറ സെറ്റ് ചെയ്യാന്‍ ക്യാമറ യൂണിറ്റ് സമ്മതിച്ചില്ല. അതുകൊണ്ട് കിണറിന്റെ മുകള്‍ ഭാഗത്ത് നിന്നാണ് ആ രംഗം ചിത്രീകരിച്ചതെന്നും ബാബു ആന്റണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button