BollywoodGeneralLatest News

എനിക്ക് 13 വയസായിരുന്നു പ്രായം; പക്ഷേ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ എന്നെ വിളിച്ചില്ല!! നടിയുടെ വാക്കുകള്‍

അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. തൈരുസാദമാണെന്നാണ് ഓര്‍മ. ഞാന്‍ എപ്പോഴത്തേയും പോലെ വിശന്നിരിക്കുകയായിരുന്നു

ലോക്ക്ഡൗണില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പല താരങ്ങളും. തങ്ങളുടെ പഴയ ഓര്‍മകള്‍ പങ്കുവെക്കുന്ന തിരക്കിലാണ് ഇവരില്‍ പലരും. അക്കൂട്ടത്തില്‍ വ്യത്യസ്തമായ കുറിപ്പുകളിലൂടെ ആരാധക ശ്രദ്ധനേടുകയാണ്‌ ബോളിവുഡ് നടി ദീപിക പദുക്കോണ്‍. നിരവധി ത്രോബാക്ക് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ 13 വയസില്‍ നടന്‍ ആമിര്‍ ഖാനെ കാണാന്‍ എത്തിയ അനുഭവം പങ്കുവച്ചു എത്തിയിരിക്കുകയാണ് താരം. ആമിറിനെ കണ്ട ദിവസം പോലും ദീപിക ഓര്‍ത്തുവെച്ചിട്ടുണ്ട്.

”2000, ജനുവരി ഒന്നിലെ പ്രധാന ത്രോബാക്ക്. എനിക്ക് 13 വയസായിരുന്നു പ്രായം. പരുങ്ങിനില്‍ക്കുകയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. തൈരുസാദമാണെന്നാണ് ഓര്‍മ. ഞാന്‍ എപ്പോഴത്തേയും പോലെ വിശന്നിരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ എന്നെ വിളിച്ചില്ല, ഞാന്‍ ചോദിച്ചുമില്ല”- ദീപിക ചിത്രത്തിനൊപ്പം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button