CinemaGeneralMollywoodNEWS

ഈ അഭിനയം എടുത്താല്‍ ഞാന്‍ ഇവിടെ തോറ്റ് പോകും അവന്‍ ജയിക്കും : ജയറാം

തന്റെ ആദ്യ സിനിമയായ അപരനും മകന്‍ കാളിദാസിന്റെ ആദ്യ സിനിമയായ പൂമരവും ഒന്നിച്ച് നിര്‍ത്തിയാല്‍ ആരുടെ പ്രകടനമായിരിക്കും ഏറ്റവും മികച്ചതെന്നതിന് ഉത്തരം നല്‍കുകയാണ് ജയറാം

പത്മരാജന്‍ സംവിധാനം ചെയ്ത ‘അപരന്‍’ എന്ന സിനിമയിലൂടെയാണ് ജയറാം സിനിമയില്‍ തുടക്കം കുറിക്കുന്നത്.1988-ല്‍ പുറത്തിറങ്ങിയ ചിത്രം പത്മരാജന്റെ ഒരു ചെറു കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമായിരുന്നു. വിശ്വനാഥന്‍, ഉത്തമന്‍ എന്ന രണ്ടു കഥാപാത്രങ്ങളുമായി ജയറാം നിറഞ്ഞു നിന്ന ജയറാമിന്റെ കന്നി ചിത്രം ബോക്സ് ഓഫീസിലും വിജയം സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ പതിവ് സിനിമകളില്‍ നിന്ന് വിപരീതമായി ഏറെ   പുതുമയുള്ള വിഷയമായിരുന്നു അപരന്‍ എന്ന ചിത്രം കൈകാര്യം ചെയ്തത്. തന്റെ ആദ്യ സിനിമയായ അപരനും മകന്‍ കാളിദാസിന്റെ ആദ്യ സിനിമയായ പൂമരവും ഒന്നിച്ച് നിര്‍ത്തിയാല്‍ ആരുടെ പ്രകടനമായിരിക്കും ഏറ്റവും മികച്ചതെന്നതിന് ഉത്തരം നല്‍കുകയാണ് ജയറാം.

“എന്റെ ആദ്യ സിനിമയിലെ പ്രകടനത്തെക്കാള്‍ എത്രയോ മുകളിലാണ് കണ്ണന്റെ ( കാളിദാസ്) ആദ്യ സിനിമയിലെ അഭിനയം. അങ്ങനെയൊരു കഥാപാത്രം ചെയ്യുന്നതിന് വേണ്ടി സംവിധായകനൊപ്പം നിന്ന് അവന്‍ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. അത് ആ സിനിമ കാണുമ്പോള്‍ തന്നെ നമുക്ക് മനസിലാകും. എന്റെ ആദ്യ സിനിമയിലെ പ്രകടനവുമായി അതിനെ താരതമ്യം ചെയ്യാന്‍  കഴിയില്ല”. ജയറാം പറയുന്നു.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരമായിരുന്നു കാളിദാസ് ജയറാമിന്റെ ആദ്യ ചിത്രം. ക്യാമ്പസ് കലോത്സവം പ്രമേയമാക്കി എബ്രിഡ് ഷൈന്‍ ഒരുക്കിയ ‘പൂമരം’ തിയേറ്ററിലും സ്വീകരിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button