BollywoodGeneralLatest News

പൂര്‍ണനഗ്നരായി പരസ്യം; കോളിളക്കമുണ്ടാക്കിയ ഫോട്ടോഷൂട്ട് പങ്കുവച്ച് മിലിന്ദ് സോമന്‍

സോഷ്യല്‍ മീഡിയയോ ഇന്റര്‍നെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം

ഒരു പാമ്പും കമ്പനി നിര്‍മിതമായ ഷൂസും മാത്രമായി നടത്തിയ വിവാദ ഫോട്ടോ ഷൂട്ടിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു നടന്‍ മിലിന്ദ് സോമന്‍. 25 വര്‍ഷം മുമ്പ് കോളിളക്കമുണ്ടാക്കിയ ഈ ഫോട്ടോ ഷൂട്ടില്‍ മോഡലുകള്‍ പരിപൂര്‍ണ്ണ നഗ്നരായാണ് എത്തിയത്. സോഷ്യല്‍ മീഡിയ പോയിട്ട് ഇന്റര്‍നെറ്റ് പോലുമില്ലാത്ത കാലത്താണ് ഈ ഫോട്ടോഷൂട്ട് നടന്നതെന്നും 54കാരന്‍ മിലിന്ദ് പറയുന്നു.

എന്റെ ടൈംലൈനില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. 25 വര്‍ഷം പഴക്കുമുണ്ടിതിന്. സോഷ്യല്‍ മീഡിയയോ ഇന്റര്‍നെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അത്ഭുതപ്പെടാറുണ്ട്.’ മിലിന്ദ് ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button