BollywoodGeneralLatest NewsNEWS

നഗ്നത കു‌റ്റമാണെങ്കില്‍ ഹിന്ദു നാഗ സന്യാസിമാര്‍ അറസ്‌റ്റ് ചെയ്യപ്പെടേണ്ടതാണ്, ശരീരത്തില്‍ ചാരം പൂശുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല; നടിയുടെ വാക്കുകൾ വിവാദത്തിൽ

അശ്ളീലം കാണുന്നവന്റെ കണ്ണിനാണെന്നും നല്ല ശരീരപ്രകൃതിയും പ്രശ‌സ്‌തിയുമാണ് മിലിന്ദിനെതിരെ കേസെടുക്കാന്‍

അന്‍പത്തഞ്ചാം പിറന്നാള്‍ ദിനത്തില്‍ നഗ്നനായി ഗോവ ബീച്ചിലൂടെ ഓടിയ നടനും മോഡലുമായ മിലിന്ദ് സോമനെതിരെ അശ്ളീല ഫോട്ടോഷൂട്ടിന് കേസ്. ഈ സംഭവത്തില്‍ മിലിന്ദിന് പൂര്‍ണ പിന്‍തുണയുമായി എത്തിയ നടി പൂജ ബേഡിയുടെ പരാമർശം വിവാദത്തിൽ.

ചിത്രത്തില്‍ അശ്ളീലമൊന്നുമില്ലെന്നും വളരെ മനോഹരമാണെന്നുമാണ് പൂജ ട്വി‌റ്ററില്‍ കുറിച്ചത്. കൂടാതെ അശ്ളീലം കാണുന്നവന്റെ കണ്ണിനാണെന്നും നല്ല ശരീരപ്രകൃതിയും പ്രശ‌സ്‌തിയുമാണ് മിലിന്ദിനെതിരെ കേസെടുക്കാന്‍ കാരണമെന്നും പറഞ്ഞ പൂജ നഗ്നത കു‌റ്റമാണെങ്കില്‍ ഹിന്ദു നാഗ സന്യാസിമാര്‍ അറസ്‌റ്റ് ചെയ്യപ്പെടേണ്ടതാണെന്നും ശരീരത്തില്‍ ചാരം പൂശുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കുറിച്ചു.

read also:പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്; വിധുബാലയുടെയും ആനിയുടെയും പരിപാടിയ്ക്ക് നേരെ വിമർശനം

ഗോവയെ പ്രസിദ്ധിയ്‌ക്ക് വേണ്ടി ഉപയോഗിച്ചെന്നും പൊതുസ്ഥലമായ ബീച്ചില്‍ നഗ്നനായി ഓടിയെന്നും കാട്ടി ഗോവ സുരക്ഷ മഞ്ജിന്റെ പ്രസിഡന്റായ സമീര്‍ ഖുത്‌വാല്‍ക്കറാണ് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button