CinemaGeneralLatest NewsMollywoodNEWS

ഇന്ന് രേവതി, ഞങ്ങള്‍ രണ്ടു പേരുടെയും ജന്മനാള്‍; ലാലേട്ടന് പിറന്നാളാശംസകൾ നേർന്ന് എം.ജി. ശ്രീകുമാര്‍

സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ സുഹൃത്തുക്കളായിരുന്നു താരങ്ങളായിരുന്നു എം ജി ശ്രീകുമാറും മോഹൻലാലും. ഇന്നും ഇരുവരും തമ്മിലുള്ള ആ സൗഹൃദം അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്. മോഹൻലാലിൻറെ ഒട്ടുമിക്ക ചിത്രങ്ങളിലും ഗാനം ആലപിക്കുന്നതും എം ജി ശ്രീകുമാറാണ് ഇപ്പോഴിതാ
ലാലേട്ടന് പിറന്നാളാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് എം ജി ശ്രീകുമാർ. സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

”ഇന്ന് രേവതി നക്ഷത്രം. ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്‌. ഇത്രയും നാൾ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്നേഹിതർക്കും നന്ദി
ലവ് യു ഓൾ”

നിരവധി പേരാണ് ഇരുവർക്കും പിറന്നാളാശംസകൾ നേർന്ന് എത്തിയത്. രണ്ട് ചേട്ടന്മാർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു,,,,, രേവതി തിരുന്നാൾ ലാലേട്ടനും, രേവതി തിരുന്നാൾ ശ്രീയേട്ടനും ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് ആരാധകർ പങ്ക് വയ്ക്കുന്ന കമന്റുകൾ. മാത്രമല്ല നിങ്ങൾ രണ്ടു പേരും കൂടി വർണ്ണ വിസ്മയങ്ങളും, നാദ മനോഹരവുമാക്കിയത് ഞങ്ങളുടെ ചിന്ത മണ്ഡലത്തെയാണ് എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button