Latest NewsNEWS

അഭിനയത്തിന്റെയും സ്റ്റാര്‍ഡത്തിന്റെയും ഓരോ മാനദണ്ഡങ്ങളും ലംഘിച്ച മനുഷ്യന് ജന്മദിനാശംസകള്‍ ; അനൂപ്‌മേനോന്‍

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ 60ന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ വന്‍ ആശംസാ പ്രവാഹമാണ് സിനിമാ ലോകത്തുംനിന്നും വരുന്നത്. നിരവധി താരങ്ങളാണ് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ലാലേട്ടന്റെ കടുത്ത ആരാധകനും നടനുമായ അനുപ് മേനോനും എത്തിയിരിക്കുകയാണ് ആശംസകളുമായി.

ഇന്ത്യന്‍ സിനിമയിലെ അഭിനയത്തിന്റെയും സ്റ്റാര്‍ഡത്തിന്റെയും ഓരോ മാനദണ്ഡങ്ങളും ലംഘിച്ച മനുഷ്യന് ജന്മദിനാശംസകള്‍ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അനൂപ് മേനോന്‍ ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ അഭിനയത്തിന്റെയും സ്റ്റാര്‍ഡത്തിന്റെയും ഓരോ മാനദണ്ഡങ്ങളും ലംഘിച്ച മനുഷ്യന് ജന്മദിനാശംസകള്‍ … ലോകോത്തര നടനും മാറ്റാനാവാത്ത സൂപ്പര്‍സ്റ്റാറുമാണ്, സംശയമില്ല, പകര്‍ച്ചവ്യാധിയെ മറികടന്ന് സിനിമയ്ക്ക് ജനക്കൂട്ടത്തെ തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ചുരുക്കം ചില യോദ്ധാക്കളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതായും അടുത്ത ദശകത്തില്‍ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഔട്ടിംഗുകള്‍ കാണുമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു..നിങ്ങള്‍ ഒരിക്കലും പ്രായമാകില്ല ലാലേട്ടാ, നിങ്ങള്‍ അങ്ങനെയായാലും ഒരു ടോപ്പ് ഷെല്‍ഫ് വൈന്‍ പോലെയാകും നിങ്ങള്‍ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button