GeneralLatest NewsMollywood

എന്റെ അച്ഛന്‍ വരുന്നു ബ്ലാക്ക് ബോര്‍ഡില്‍ എഴുതി അല്ലി!! എന്റെ രാജകുമാരിയുടേയും രാഞ്ജിയുടേയും അടുത്തെത്താന്‍ കാത്തിരിക്കുകയാണെന്നു പൃഥ്വിരാജ്

എന്റെ അച്ഛന്‍ വരുന്നു എന്ന് ബ്ലാക്ക് ബോര്‍ഡില്‍ എഴുതുന്ന അല്ലിയുടെ വിഡിയോ ആണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

ഷൂട്ടിങ്ങിനായി വിദേശത്ത് പോകുകയും കൊറോണയും ലോക്ഡൌണും കാരണം തിരിച്ചെത്താനാകാതെ അവിടെ കുടുങ്ങി പോകുകയും ചെയ്ത പൃഥ്വിരാജും സംഘവും നാട്ടിലേക്ക് മടങ്ങിയെത്തുകയാണ്. പ്രതിസന്ധികളെയെല്ലാം മറികടന്ന് ജോര്‍ദാനിലെ മരുഭൂമിയില്‍ നിന്നുള്ള ആടുജീവിതത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് താരം എത്തുന്നത്. താരം അടുത്തില്ലാത്തതിന്റെ വേദന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പലപ്പോഴും സുപ്രിയ കുറിച്ചിരുന്നു. ഇപ്പോള്‍ ഡാഡയുടെ മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ് അല്ലി. അച്ഛന്റെ തിരിച്ചുവരവ് കുറിക്കുന്ന അല്ലിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

എന്റെ അച്ഛന്‍ വരുന്നു എന്ന് ബ്ലാക്ക് ബോര്‍ഡില്‍ എഴുതുന്ന അല്ലിയുടെ വിഡിയോ ആണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. ഇതിനു മറുപടിയുമായി പൃഥ്വി കുറിച്ചതിങ്ങനെ ..”തിരിച്ചെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കി എന്റെ രാജകുമാരിയുടേയും രാഞ്ജിയുടേയും അടുത്തെത്താന്‍ കാത്തിരിക്കുകയാണ്”.

പൂര്‍ണിമ ഇന്ദ്രജിത്തും അല്ലിയുടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. മാതാപിതാക്കളെ കാത്തിരിക്കുന്ന എല്ലാ കുഞ്ഞുമക്കളേയും ഓര്‍ത്തുകൊണ്ടാണ് പൂര്‍ണിമ വിഡിയോ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button