Latest NewsNEWS

പൃഥ്വിയും സംഘവും കൊച്ചിയിലേക്ക് ; നാട്ടിലേക്ക് തിരിച്ചതായി ഇന്ത്യന്‍ എംബസി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകെ മുഴുവന്‍ ലോക്ക്ഡൗണില്‍ അയതോടെ ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും ആടുജീവിതം ടീമും നാട്ടിലേക്ക് യാത്ര തിരിച്ചു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തുക. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചുള്ള ക്വാറന്റൈനില്‍ പോകും.

ജോര്‍ദാനില്‍ നിന്നും 187 പ്രവാസികളുമായി വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നു. ഇതില്‍ പൃഥ്വിരാജും ആടുജീവിതം സിനിമയുടെ 58 അംഗ സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിമാനത്താവളത്തില്‍ നിന്നുമുള്ള ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/IndiaInJordan/posts/3890525371019406

shortlink

Related Articles

Post Your Comments


Back to top button