GeneralLatest NewsNEWS

ആടുജീവിതത്തിന് ഓസ്കാർ ലഭിക്കുമെന്ന് തോന്നുന്നില്ല: ബ്ലെസി

ഈ ചെറിയൊരു സിനിമയ്ക്ക് അതിനുള്ള സാധ്യതകൾ ഉണ്ടോ എന്ന് അറിയില്ല

ആടുജീവിതം തിയേറ്ററുകളിൽ വ്യാപകമായ രീതിയിൽ സ്വീകരിക്കപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ട് എന്ന് സംവിധായകൻ ബ്ലെസി. ബെന്യാമിന്റെ അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.

read also: ഷൂസിട്ട് ചവിട്ടി, ബെല്‍റ്റ് വച്ച്‌ അടിച്ചുവെന്നെല്ലാം അപ്സര പറഞ്ഞത് കള്ളം, വീട്ടിൽ നിന്നും എന്നെ ഇറക്കി വിട്ടു: കണ്ണൻ

‘ഒരുപാട് പേരുടെ നിരന്തരമായ അധ്വാനങ്ങളുടെ ഫലമായി രൂപപ്പെടുത്തിയ സിനിമയാണ് ആടുജീവിതം. ചിത്രം കണ്ടിറങ്ങുന്ന ആളുകൾ ഓസ്കാറിൽ കുറഞ്ഞത് ഒന്നും തന്നെ ഈ സിനിമ അർഹിക്കുന്നില്ല എന്നാണ് പറയുന്നത് .അങ്ങനെ പറയുന്നതിൽ സന്തോഷം. ഏറ്റവും വലിയ പുരസ്കാരം എന്ന നിലയിലാണ് ആളുകൾ അങ്ങനെ പറയുന്നത്. പക്ഷേ ഓസ്കാർ നേടണമെങ്കിൽ ഒത്തിരി കടമ്പകളുണ്ട്. അത് വലിയൊരു ബിസിനസ് ആണ് . ലോസ് ആഞ്ചലസിൽ സിനിമ പ്രദർശിപ്പിക്കണം. പതിനായിരത്തിലധികം ആളുകളിൽ സിനിമ സ്വാധീനം ചെലുത്തണം. ഒരുപാട് ആളുകൾക്ക് വേണ്ടി വിവിധ പാർട്ടികൾ നടത്തണം .അങ്ങനെ ഒട്ടനേകം കടമ്പകൾ കടന്നെങ്കിൽ മാത്രമേ ഓസ്കാർ എന്ന് പറയുന്ന ആ പുരസ്കാരത്തിലേക്ക് എത്തുവാൻ കഴിയുള്ളൂ .ഈ ചെറിയൊരു സിനിമയ്ക്ക് അതിനുള്ള സാധ്യതകൾ ഉണ്ടോ എന്ന് അറിയില്ല’- ബ്ലസി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button