GeneralLatest NewsMollywoodNEWSWOODs

ആടുജീവിതത്തിന്റെ വ്യാജപതിപ്പ്: പൊലീസിൽ പരാതി നൽകി ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി

കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്

പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലസി ഒരുക്കിയ ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതി. ചിത്രത്തിന്റെ സംവിധായകൻ ബ്ലെസിയാണ് പൊലീസിൽ പരാതി നൽകിയത്. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. മൊബൈൽ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്.

READ ALSO: മലയാള സിനിമയുടെ സീൻ മാറി! ആടുജീവിതം ആദ്യദിനം നേടിയത് 16 കോടി!

കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments


Back to top button