Coming SoonLatest NewsNEWSTeasers

കോവിഡില്‍ നിന്നുള്ള മടങ്ങി വരവിന് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് അമിത് ചക്കാലക്കല്‍ നായകനായ ‘ യുവം ‘ ത്തിന്റെ ടീസര്‍ പുറത്ത്

കോവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും സമ്മാനിച്ച് ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രം ‘യുവം’ ടീസര്‍ പുറത്തിറങ്ങി. ം കലയെയും സിനിമയെയും ഇല്ലാതാക്കാന്‍ വൈറസിനാകില്ല എന്ന വിശ്വാസം പങ്കുവെച്ചാണ് നവാഗതനായ പിങ്കു പീറ്റര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ആരംഭിക്കുന്നത്.

സായികുമാര്‍, നെടുമുടി വേണു, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ബൈജു ഏഴുപുന്ന, അനീഷ് ജി. മേനോന്‍, ജയശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തില്‍ ഇന്ദ്രന്‍സും എത്തുന്നുണ്ട്.

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദറാണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്. നേരത്തെ ചിത്രത്തിലെ ‘ചെമ്മാനമേ…’ എന്ന ഗാനം ശ്രദ്ധനേടിയിരുന്നു. ജോണ്‍ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button