Latest NewsNEWS

പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും പ്രോഗ്രസ് കാര്‍ഡ് പങ്കുവച്ച് സാമന്ത

തെന്നിന്ത്യന്‍ സിനിമയിലാ ലോകത്ത് നിരവധി ആരാധകരുള്ള താരംമാണ് സാമന്ത. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി എപ്പോളും ആരാധകരുമായി പങ്കുവെക്കാറുള്ള താരംഅഭിനയത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്ന് അടുത്തിടെ സാമന്ത അറിയിച്ചിരുന്നു. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്നത് തന്റെ സ്‌കൂള്‍ പ്രോഗ്രസ് കാര്‍ഡിന്റെ ഫോട്ടോയാണ്. ഇതിനോടകം തന്നെ ആരാധകര്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്.

പഠനത്തിലും സാമന്ത മിടുക്കിയായിരുന്നുവെന്നാണ് പ്രോഗ്രസ് കാര്‍ഡില്‍ നിന്ന് വ്യക്തമാകുന്നത്. പത്താം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും പ്രോഗ്രസ് കാര്‍ഡ് ആണ് താരം പങ്കുവെച്ചത്. സ്‌കൂളിന് വലിയ നേട്ടമാണ് സാമന്ത എന്നാണ് ഒരു അധ്യാപിക സാമന്തയുടെ പ്രോഗ്രസ് കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button