Latest NewsNEWS

പറ്റുമെങ്കില്‍ ഇതൊന്ന് ചെയ്ത് കാണിക്കൂ ; ടൊവിനോയെയും ഉണ്ണിമുകുന്ദനെയും വെല്ലുവിളിച്ച് അബു സലിമിന്റെ അബൂക്കാസ് ചലഞ്ച്

മലയാളികളുടെ പ്രിയതാരമാണ് അബു സലിം. വില്ലന്‍ വേഷങ്ങളിലൂടെയും ഹാസ്യവേഷങ്ങളിലൂടെയും മലയാളി മനസില്‍ ഇടംപിടിച്ച താരം ഇപ്പോള്‍ ഒരു ചലഞ്ചുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പുഷപ്പ് ചലഞ്ചുമായാണ് അബു സലിം രംഗത്ത് എത്തിയിരിക്കുന്നത്. ഈ വീഡിയോ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെയും ടൊവീനോ തോമസിനെയും അടക്കം എല്ലാ യുവാക്കളെയും താരംം പുഷ്അപ്പ് ചാലഞ്ചിനു വെല്ലുവിളിച്ചിരിക്കുന്നത്. അബുക്കാസ്ചാലഞ്ച് എന്ന ഹാഷ്ടാഗും വിഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

https://www.facebook.com/268099689934847/videos/251832545884025

വില്ലന്‍ വേഷങ്ങളിലൂടെ എത്തി കോമഡിയും സഹനടനായും വേഷമിടുന്ന അബു സലിം 1981 ല്‍ മിസ്റ്റര്‍ കാലിക്കട്ട് കിരീടവും, 1982 ല്‍ ശ്രീ കേരളവും, 1983, 1986, 1987 വര്‍ഷങ്ങളില്‍ മൂന്ന് തവണ മിസ്റ്റര്‍ സൗത്ത് ഇന്ത്യയും, 1984 ല്‍ മിസ്റ്റര്‍ ഇന്ത്യ കിരീടവും 1992 ല്‍ അഞ്ചാം സ്ഥാനവും നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button