GeneralLatest NewsWorld Cinemas

മറഡോണയ്ക്ക് ഇതെന്തു പറ്റി ? വീഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ

ഇത്രയും പൊണ്ണത്തടിയനായോ അദ്ദേഹം ? എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഫുട്ബോള്‍ ഇതിഹാസം മറഡോണയാണ്. താരത്തിന്റെ പുതിയ വീഡിയോ കണ്ടവര്‍ അയ്യോ ഇൗ മറഡോണയ്ക്ക് ഇതെന്തു പറ്റി ? എന്ന അമ്പരപ്പിലാണ്. ഇത്രയും പൊണ്ണത്തടിയനായോ അദ്ദേഹം ? എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്.ഈ വിഡിയോയ്ക്കു പിന്നിലെ സത്യാവസ്ഥ അറിയാം.

കാണാൻ ശരിക്കും മറഡോണയെ പോലെ ഉണ്ടെങ്കിലും ഇത് യഥാർഥ മറഡോണ അല്ല. യൂത്ത് എന്ന ഇറ്റാലിയൻ സിനിമയിലെ ഡീഗോ മറഡോണ എന്ന കഥാപാത്രമാണ് വീഡിയോയിലുള്ളത്. ആ സിനിമയിലെ തന്നെ രംഗവുമാണ് ഇത്. മറഡോണയായി ആ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് അർജന്റീനക്കാരനായ നടൻ റോളി സെറാനോയും.

2015–ലിറങ്ങിയ യൂത്ത് എന്ന സിനിമയിലെ ഒരു രംഗമാണ് തടിയനായ മറഡോണയെ കണ്ടോളൂ എന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഒറ്റ നോട്ടത്തിൽ മറഡോണ അല്ലെന്ന് ആരും തിരിച്ചറിയുന്നില്ല

shortlink

Post Your Comments


Back to top button