GeneralLatest NewsTV Shows

പെയിന്റ് പണിക്കുപോയ മിമിക്രി താരം; കണ്ണു നനയിക്കുന്ന വീഡിയോയുമായി നടന്‍ കണ്ണന്‍ സാഗര്‍

കുടുംബത്തിന്റെ പ്രോത്സാഹനത്തിൽ, ഞാനാകുന്ന അച്ഛനും, എന്റെ മക്കളും കൂടി ചെയ്ത ഈ ഷോർട് ഫിലിമിൽ, അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച, കലാകാരന്മാരെ, കലയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്ക്, രണ്ടു കൈയ്യും കൂപ്പി, സാഷ്‌ട്ടങ്ങ പ്രണാമം....

കൊറോണയും ലോക്ഡൌണും കാരണം പലരും ജോലിയ്ക്ക് പോകാന്‍ കഴിയാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. കൂടുതലും ദുരിതത്തില്‍ ആയിരിക്കുന്നത് ടിവി കലാകാരന്മാരാണ്. ഇപ്പോഴിതാ ജീവിത പ്രാരാബ്ധത്താൽ പെയിന്റ് പണിക്കുപോയ ഒരു കലാകാരനെ അവതരിപ്പിക്കുകയാണ് മിമിക്രി താരം കണ്ണൻ സാഗർ. കണ്ണനും മക്കളും ചേർന്നാണ് നിർമാണവും അഭിനയവും. കാണുന്നവരുടെ കരളലയിക്കുന്ന പ്രകടനത്തിലൂടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

ഈ ഷോര്‍ട്ട് ഫിലിമിനെക്കുറിച്ച് പലരും അഭിനന്ദനം അറിയിച്ചു. ആ സന്തോഷം കണ്ണന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുറിപ്പ് ഇങ്ങനെ..

ഞാൻ ഒരു അനുഭവം എഴുതാൻ തുടങ്ങാനാണ് ഫോട്ടോ ഇട്ടതു,….
പക്ഷെ, ഇന്നലെ ഞാനും എന്റെ കുടുംബവും ചേർന്നു ഒരു കുഞ്ഞു ഷോർട് ഫിലിം പോസ്റ്റ്‌ ചെയ്തത്, ലോകമെമ്പാടുമുള്ള കുറേ പ്രേക്ഷകർ, സുഹൃത്തുക്കൾ, സഹോദരീ സഹോദരങ്ങൾ, ബന്ധുക്കൾ, ഒരേ തൊഴിൽ ചെയ്യുന്ന കുറെയേറെ “ചങ്കുകൾ”…
എന്നുവേണ്ടാ നാനാ ഭാഗത്തുനിന്നും എനിക്കും എന്റെ കുടുംബത്തെയും അഭിനന്ദിച്ചു ഫോണിൽ, വാട്സ്ആപ്പ്ൽ, ഫേസ് ബുക്കിൽ ഒക്കെ ആശംസകൾ അറിയിച്ചു…
കൂടെ “കണ്ണാ നീ കരയിച്ചു ” എന്നും ചിലർ കൂട്ടി ചേർത്തു…
നിർദ്ദേശങ്ങൾ, പുതിയ സാധ്യതകൾ, കോമഡിമാത്രമല്ല എല്ലാം വഴങ്ങുമോ, വില്ലൻ വേഷം ചെയ്യണം, ക്യാരക്ടർ വേഷം നോക്കണം, മകന് ഭാവിയുണ്ട്, മകൾ മിടുക്കി അങ്ങനെ അഭിനന്ദനങ്ങൾ ഒരുപാട് വന്നു സന്തോഷം കൊണ്ടു മനസ് നിറഞ്ഞു….

ഈ സമയം ഒരു ഫോൺ, ഹലോ കണ്ണൻ ചേട്ടനല്ലേ, അതെ ആരാ, ചേട്ടാ ഒരുകാര്യം പറയാനാ വിളിച്ചേ, ങാ.. പറയൂ, ചേട്ടൻ മിമിക്രികാർ പരിപാടിയില്ലേൽ പെയിന്റിങ് ജോലിക്ക് പോകണം എന്നാണോ ഉദ്ദേശിച്ചേ….

ഞാൻ ശരിക്കും ഒന്നു പതറി, തൊണ്ടയിൽ വെള്ളം വറ്റിയപോലെ, അയ്യോ,… അങ്ങനല്ല ലോക് ഡൗൺ കഴിഞ്ഞാൽ കലയിൽ സാധ്യത പഴയതുപോലെ ഊക്ഷ്മളംആയിരിക്കില്ല , അപ്പോൾ നമ്മൾ കലാകാരന്മാർ ഏതെലും ഒരു തൊഴിൽ ചെയ്യണമല്ലോ, ആ സമയം പരിചയമില്ലാത്ത ഒരു തൊഴിൽ ചെയ്യുമ്പോൾ ചില വാക്കുകൾ നമ്മളെ നൊമ്പര പെടുത്തും, എല്ലാ കലാകാരന്മാരുമല്ല കേട്ടോ, അതു ഒന്നു ശ്രെധിച്ചു, ക്ഷെമയോടെ കൈകാര്യം ചെയ്യണം, അതു ഏതു തൊഴിലുമാകാം അത്രേ ഉള്ളൂ….
ഓ ശരി….,
അതു ആ ചെയ്തതിൽ പറയണ്ടായിരുന്നോ ശരി ചേട്ടാ ഒരു സംശയം ചോദിച്ചു എന്നേയുള്ളൂ, ഞാനും ചെറിയ മിമിക്രി ഒക്കെ ചെയ്യുന്ന ആളാ,സംഗതി സൂപ്പറാ, ഓക്കേ….
അദ്ദേഹത്തിന്റെ സംശയം ഞാൻ പറഞ്ഞു മനസിലാക്കി, അതും വളരെ സ്നേഹത്തോടെ… എനിക്ക് അതു മനസിലായി, ആ വികാരം…. ഹ… ഹ…. ഹ…

നമ്മൾ എന്ത് ചെയ്താലും അമിത ആവേശം പാടില്ലായെന്നു, ചെറുപ്പത്തിലേ പഠിച്ചത് കൊണ്ടു ഈ സഹോദരൻ പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചില്ല….
അല്ലേലും അങ്ങനെ ആണല്ലോ ചിലർ സംശയം ചോദിച്ചാൽ ഒന്നുകിൽ രാഷ്ട്രീയം, അല്ലേൽ മതം, അതുമല്ലെങ്കിൽ സാമ്പത്തികം, കുലം ഇതൊക്കെ പറഞ്ഞു വ്യക്തത വരുത്തും, പിന്നീടാണ് സംസാരം..

സോറി, ഞാൻ പറഞ്ഞു വന്നത് വിട്ടു…. കുടുംബത്തിന്റെ പ്രോത്സാഹനത്തിൽ, ഞാനാകുന്ന അച്ഛനും, എന്റെ മക്കളും കൂടി ചെയ്ത ഈ ഷോർട് ഫിലിമിൽ, അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച, കലാകാരന്മാരെ, കലയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്ക്,
രണ്ടു കൈയ്യും കൂപ്പി, സാഷ്‌ട്ടങ്ങ പ്രണാമം….

ഇനിയും ഇതുപോലെ കുഞ്ഞു, കുഞ്ഞു കഥകളുമായി ഞാനും, എന്റെ കുടുംബവും വരും…
പരിഭവം, പരാതി, സങ്കടം… ഇതു പണ്ടേ മറന്ന വികാരങ്ങൾ, തീർച്ചയായും ശകാരിക്കാം, നിർദ്ദേശിക്കാം, പ്രോത്സാഹിപ്പിക്കാം….
ഞാൻ ഒരു കലാകാരനായതും ഈ വകകൾ കൊണ്ടുമാത്രം…

സസ്നേഹം
കണ്ണൻ സാഗർ &ഫാമിലി..

സ്റ്റേ ഹോം…
ടേക് കെയർ…

shortlink

Related Articles

Post Your Comments


Back to top button