Latest NewsNEWS

ഞങ്ങള്‍ നാലും ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണ്, ഞങ്ങളെ തെറ്റിക്കാന്‍ നോക്കേണ്ട ; കമന്റുകള്‍ക്ക് മറുപടിയുമായി അഹാന

സഹോദരിമാരെ തമ്മില്‍ തെറ്റിക്കുന്ന തരത്തിലുള്ള കമന്റുകള്‍ക്കെതിരെ നടി അഹാന കൃഷ്ണകുമാര്‍. ഞങ്ങള്‍ നാല് പേരും ഈ ഭൂമിയിലേക്ക് വന്നത് ഒരേയിടത്ത് നിന്നാണെന്നും നിങ്ങളുടെ ഭ്രാന്തന്‍ കമന്റുകള്‍ അതിന് ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും ഞങ്ങളുടെ പരസ്പര വിശ്വാസത്തെയും സ്‌നേഹത്തെയും നിങ്ങളുടെ കമന്റുകള്‍ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അല്‍പം പക്വത കാണിക്കൂവെന്നും അഹാന കൃഷ്ണകുമാര്‍ പറയുന്നു.

യഥാര്‍ഥ പേരോ മുഖമോ കാണിക്കാത്ത ഒരു അക്കൗണ്ടില്‍ നിന്ന് ഇത്തരം കമന്റുകള്‍ ഇടുകയും അതുമൂലം രണ്ട് സഹോദരിമാര്‍ക്കുമിടയില്‍ ശത്രുത ഉടലെടുക്കുമെന്നുമാണ് നിങ്ങള്‍ വിചാരിച്ചതെങ്കില്‍ വിദ്യാഭ്യാസം നേടൂ, കുറച്ച് ബുദ്ധിയും ബോധവും നേടൂവെന്നും അഹാന കൃഷ്ണകുമാര്‍ പറയുന്നു.

അഹാന കൃഷ്ണകുമാര്‍ സഹോദരി ദിയ കൃഷ്ണകുമാറിനൊപ്പമുള്ള വീഡിയോയ്ക്ക് താഴെ ദിയ മറ്റു സഹോദരങ്ങള്‍ക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫര്‍ട്ടബിള്‍ എല്ല എന്ന ഒരാളുടെ കമന്റ് ചൂണ്ടി കാണിച്ചായിരുന്നു അഹാനയുടെ പ്രതികരണം. എത്ര വെറുപ്പ് പടര്‍ത്തുന്ന ചിന്തയാണ് എന്നും ഞങ്ങളുടെ പരസ്പര വിശ്വാസത്തെ ഇത്തരം കമന്റ് ബാധിക്കില്ലെന്നും അഹാന പറയുന്നു.

ഇടയ്ക്ക് വല്ലപ്പോഴും തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ ഒരു സഹോദരിയെ മറ്റു സഹോദരിമാരുമായി താരതമ്യപ്പെടുത്തുന്ന സന്ദേശങ്ങളും ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമന്റും മറ്റേയാളെ വാനോളം പുകഴ്ത്തിയും കമന്റ് ഇടുന്നതുമെല്ലാം താന്‍ കാണാറുണ്ടെന്നും അഹാന പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button