CinemaGeneralLatest NewsNEWS

കോവിഡ് കാലത്ത് ദുബായിലെ തിയറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ വിതരണക്കാരെ പോലും ഞെട്ടിച്ച് കൂട്ടത്തോടെ സിനിമാ പ്രേമികള്‍ തിയറ്ററുകളിലേക്ക് ; എട്ട് ദിവസം കൊണ്ട് തിയറ്ററുകളില്‍ പോയി സിനിമ കണ്ടവരുടെ എണ്ണം അമ്പരപ്പിക്കുന്നത്

ദുബായ്: കോവിഡ് ഭീതിയില്‍ അടച്ചിട്ട ദുബായിലെ തിയറ്ററുകള്‍ വീണ്ടും തുറന്നപ്പോള്‍ വിതരണക്കാരെ പോലും ഞെട്ടിച്ചു കൊണ്ട് തിയറ്ററുകളിലേക്ക് എത്തിയത് നൂറു കണക്കിന് സിനിമാ പ്രേമികളാണ്. എട്ട് ദിവസം കൊണ്ട് 8,279 പേര്‍ മാളുകളിലടക്കമുള്ള തിയറ്ററുകളില്‍ സിനിമ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. മെയ് 27 നാണ് ദുബായിലെ സിനിമാ ശാലകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. 30% ഇരിപ്പിട ശേഷിയും 12 മണിക്കൂര്‍ മാത്രം പ്രദര്‍ശനാനുമതിയുമാണ് ദുബായ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നിരിക്കെയും തിയേറ്ററുകളിലേക്ക് സിനിമ പ്രേമികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ദുബായിയുടെ ചുവടുപിടിച്ച് റാസല്‍ഖൈമയും അജ്മാനും തീയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തിയറ്ററില്‍ വരുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താനായി ഓരോ പ്രദര്‍ശനങ്ങള്‍ക്കു ശേഷവുമുള്ള നിര്‍ബന്ധിത സാനിറ്ററൈസേഷന്‍, തിയറ്ററില്‍ വരുന്നവരുടെ താപനില പരിശോധന, 30% ഇരിപ്പിട ശേഷി , 60 വയസ്സിനു മുകളിലും 12 വയസ്സിനു താഴെയുമുള്ളവര്‍ക്കു പ്രവേശനം അനുവദിക്കാന്‍ പാടില്ല തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ദുബായ് സാമ്പത്തിക വിഭാഗം തിയറ്റര്‍ ഉടമകള്‍ക്ക് നിര്‍ദേശിച്ചിരുന്നു.

പ്രദര്‍ശനത്തില്‍ ഹിന്ദി ചിത്രങ്ങളും മലയാള ചിത്രവും ഉള്‍പ്പെടുന്നു. എന്നാല്‍ മലയാളം, തമിഴ് ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക പ്രതികരണം ഇല്ല. ടൊവിനോയുടെ ഫോറന്‍സിക് ആണ് ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക മലയാള ചിത്രം. ലോക്ഡൗണ്‍ സംഭവിച്ച അതേ ആഴ്ചയില്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ‘ബ്ലഡ്ഷൂട്ടി’നാണു ഏറ്റവും കൂടുതല്‍ പേര്‍ ടിക്കറ്റെടുത്തത്. 1458 അഡ്മിഷനോടെ ഫാര്‍സ് ഫിലിംസിന്റെ യുഎഇ ബോക്സ് ഓഫീസ് ചാര്‍ട്ടില്‍ ഒന്നാമതായി നില്‍ക്കുകയാണ് ബ്ലഡ്‌ഷോട്ട്.

ഹോളിവുഡ് ചിത്രങ്ങളായ ഇന്‍വിസിബിള്‍ മാന് 586 ഉം ദ് ജെന്റില്‍മാന് 552 അഡ്മിഷനുകളോടെ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ബോളിവുഡ് ചിത്രങ്ങളായ ബാഗി 3 ന് 142 ഉം ചല്‍ മേരാ പുത്ര് 2 ന് 67 ഉം തപ്പഡിന് 54 ഉം അഡ്മിഷന്‍ ലഭിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താല്‍, ഓസ്‌കര്‍ അവാര്‍ഡ് നേടിയ പാരസൈറ്റ്, ഹോളിവുഡ് ചിത്രം ജോക്കര്‍, എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button