Latest NewsNEWS

ഇവര്‍ ഇത്ര കരുതലും ശ്രദ്ധയും പുലര്‍ത്തിയിട്ടും നമ്മള്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ എന്തു പ്രയോജനം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിമാനയാത്രയ്ക്ക് നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന നിര്‍ദേശമടക്കം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത്ര കരുതലോടെ ശ്രദ്ധ പുലര്‍ത്തിയിട്ടും വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ഇങ്ങനെ തിരക്കു കൂട്ടുമ്പോള്‍ എന്തു പ്രയോജനമാണെന്ന് ചോദിക്കുകയാണ് നടി രജിഷ വിജയന്‍.

എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനായി തിരക്കു കൂട്ടുന്ന യാത്രക്കാരുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ടും എന്താണ് പ്രയോജനമെന്നും വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നതെന്നും സാമൂഹിക അകലം പാലിച്ചെ മതിയാകൂ എന്നും രജീഷ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.

രജീഷ വിജയന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

വിമാനങ്ങളിലെ നടുവിലെ സീറ്റ് ഒഴിച്ചിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്താണ് പ്രയോജനം? നമ്മള്‍ ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്ക് കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കും കൂടിയാണ്.

https://www.instagram.com/p/CBFUUt2lWxk/

shortlink

Related Articles

Post Your Comments


Back to top button