CinemaGeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയയിൽ ട്രെൻഡിംങായ ഡ്രാഗൺ കുഞ്ഞുങ്ങളുടെ വിശേഷങ്ങളുമായി രമേഷ് പിഷാരടി

ഓന്തിനെ കാണിച്ച് ഡ്രാഗണ്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ എന്ന ട്രോളും കൂട്ടത്തിൽ

തീ തുപ്പുന്ന , തീ തുപ്പാത്ത എന്നിങ്ങനെ ‘ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്’ എന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഇതോടെ തന്റെ പക്കലും ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്ലോമ കഴിഞ്ഞ ഡ്രാഗണ്‍ കുഞ്ഞുങ്ങളുണ്ടെന്ന പോസ്റ്റുമായി നടന്‍ രമേഷ് പിഷാരടി. ഓന്തിനെ പോലെ തോന്നിപ്പിക്കുന്ന ഇഗ്വാനയ്‌ക്കൊപ്പമുള്ള ചിത്രമാണ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

രസകരമായ ”തീ അണയ്ക്കാന്‍ പരിശീലനം ലഭിച്ചത്” എന്ന ക്യാപ്ഷനോടെയാണ് പിഷാരടിയുടെ പോസ്റ്റ്. പിന്നാലെ രസകരമായ കമന്റുകളും ട്രോളുകളും എത്തി. ഓന്തിനെ കാണിച്ച് ഡ്രാഗണ്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ എന്ന ട്രോളും കൂട്ടത്തിൽ പ്രചരിക്കുന്നുണ്ട്.

”ഓര്‍ഡര്‍ ചെയ്ത അരമണിക്കൂര്‍ ഉള്ളില്‍ സാധനം കിട്ടി … നല്ലോണം തീ അണക്കാന്‍ പറ്റുന്നുണ്ട് .. ഇത് ഡിപ്ലോമ അല്ല ബിടേക് ആണ് മഴ നനഞ്ഞിട്ട് തീ തുപ്പാത്ത എല്ലായിനം ഡ്രാഗണുകളും പൂര്‍ണ ഉത്തരവാദിത്വത്തോടും ഗ്യാരന്റിയോടും കൂടി സര്‍വീസ് ചെയ്തു നല്‍കുന്നു” എന്നാണ് ചില കമന്റുകളും കൂടെയുള്ളത്.

shortlink

Related Articles

Post Your Comments


Back to top button