CinemaLatest NewsMollywoodWOODs

സിനിമയിൽ അവസരം കിട്ടാനാണോ മമ്മൂട്ടിയുടെ കൂടെ നടക്കുന്നത്? ഉത്തരം പറഞ്ഞ് രമേശ് പിഷാരടി

സിബിഐ ഒഴികെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല

സമീപകാലത്ത് മമ്മൂട്ടിക്കൊപ്പം എവിടെനോക്കിയാലും രേമഷ് പിഷാരടിയെ കാണാമല്ലോ എന്നാണ് പലരും തന്നോട് ചോദിക്കുന്നതെന്ന് നടനും സംവിധായകനുമായ പിഷാരടി.  എവിടെപോയാലും ഇതാണ് ചോദ്യം.

മമ്മൂക്കയെ വച്ച് ചെയ്ത സിനിമയിൽ പോലും താൻ അഭിനയിച്ചിട്ടില്ല, എന്നോട് ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട്, ആ വേഷം ചെയ്തുകൂടേ എന്ന്. സിബിഐ ഒഴികെ ഒരു പടത്തിലും അഭിനയിച്ചിട്ടില്ല.

ഇങ്ങനെ നടന്നാൽ അവസരം കിട്ടും എന്ന് പറയുന്നവർക്ക് ശരിക്കുള്ള കാര്യങ്ങൾ അറിയാഞ്ഞിട്ടാണെന്നും പിഷാരടി. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന മനുഷ്യൻ എങ്ങനെയോ ഒരു ശകലം മാർജിൻ പോലെ വരച്ച് തന്നത് സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും പിഷാരടി. എന്താണ് മമ്മൂക്കയുടെ ഇഷ്ടം നേടാൻ കാരണമായതെന്ന് ഇതുവകരെ അന്വേഷിച്ചിട്ടില്ല. സിനിമക്കാരൻ എന്ന ലേബലിൽ പോയി രാഷ്ട്രീയത്തിലിറങ്ങാൻ നോക്കരുതെന്ന് മമ്മൂക്ക ഉപദേശിച്ചിരുന്നുവെന്നും പിഷാരടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button