CinemaLatest NewsMollywoodWOODs

പ്രിയതാരം മാമുക്കോയയുടെ മരണം; ഈ വിടവ് അടുത്തെങ്ങും നികത്തപ്പെടുമെന്നു തോന്നുന്നില്ല: രമേശ് ചെന്നിത്തല

നാടക-സാസ്കാരിക-സിനിമാ മേഖലയിലുള്ളവരടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്

വിടവാങ്ങിയ അനശ്വര നടൻ മാമുക്കോയയെ അനുസ്മരിച്ച് രമേശ് ചെന്നിത്തല. മാമുക്കോയ എത്രയോ കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു, ആ വിടവ് അടുത്തെങ്ങും നികത്തപ്പെടുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

വണ്ടൂരിൽ വച്ച് കുഴഞ്ഞു വീണ നടൻ മാമുക്കോയയെ വണ്ടൂരിലുള്ള ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഹൃദയാഘാതവും, രക്തസ്രാവവുമാണ് മരണകാരണമായത്. നാടക-സാസ്കാരിക-സിനിമാ മേഖലയിലുള്ളവരടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

രമേശ് ചെന്നിത്തല പങ്കുവച്ച കുറിപ്പ് വായിക്കാം

മലയാളി പ്രേക്ഷകമനസ്സുകളിൽ ഇന്നും മായാതെ തുടിച്ചുനിൽക്കുന്ന നിരവധി ടിപ്പിക്കൽ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ജനകീയ കലാകാരനായിരുന്നു മാമുക്കോയ.

പല ചിത്രങ്ങളിലും ചിരിയുടെ മാലപ്പടക്കങ്ങൾക്കു തിരികൊളുത്തുകയും, അതിലൂടെ ആ ചിത്രങ്ങളെ ബോക്സ് ഓഫീസ് ഹിറ്റുകളാക്കി മാറ്റിത്തീർക്കുകയും ചെയ്ത മാമുക്കോയ എത്രയോ കാലം മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു.

ആ വിടവ് അടുത്തെങ്ങും നികത്തപ്പെടുമെന്നു തോന്നുന്നില്ല. അടുത്ത വ്യക്തി ബന്ധമുണ്ടായിരുന്ന ആളായിരുന്നു മാമുക്കോയ. പ്രിയ മാമുക്കോയക്ക് ആദരാഞ്ജലികൾ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button