CinemaGeneralMollywood

ഞാന്‍ ചെയ്താല്‍ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു: ലാല്‍ ജോസ്

നിനക്ക് സ്വതന്ത്രമായി സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടേല്‍ ഒന്ന് ശ്രമിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്

താന്‍ സംവിധായകനാകാന്‍ പ്രാപ്തനായിരിക്കുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞത് ജയറാമും നടന്‍ മുരളിയുമാണെന്ന് ലാല്‍ ജോസ്.ശക്തമായ ഒരു തിരക്കഥ ലഭിക്കാനായിരുന്നു താന്‍ കാത്തിരുന്നതെന്നും ശ്രീനിവാസന്‍റെ തിരക്കഥ ലഭിച്ചതോടെ സിനിമ ചെയ്യാന്‍ ധൈര്യമായെന്നും തന്റെ ആദ്യ സിനിമ സംവിധാന ശ്രമത്തിന്റെ ഓര്‍മമകള്‍ പങ്കുവച്ചുകൊണ്ട് ലാല്‍ ജോസ് വിവരിക്കുന്നു.

“സിനിമയില്‍ സംവിധാനം ചെയ്യണമെന്നു വലിയ മോഹങ്ങങ്ങളൊന്നുമില്ലാതെ പോകുന്ന അവസരത്തില്‍ മുരളി ചേട്ടാനാണ് എന്നിലെ സ്വതന്ത്ര സംവിധായകനെ പുറത്തെടുത്തത്. എന്നെ നായകനാക്കി ഒരു സിനിമയുടെ ചര്‍ച്ച നടക്കുന്നുണ്ട് ലോഹിയാണ് സ്ക്രിപ്റ്റ്. നിനക്ക് സ്വതന്ത്രമായി സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടേല്‍ ഒന്ന് ശ്രമിച്ചു നോക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്, ആ വാക്കുകളാണ് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചത് പക്ഷെ അതിനും മുന്‍പേ ജയറാമേട്ടന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു അന്ന് ഞാന്‍ അത് കാര്യമായി എടുത്തിരുന്നില്ല. ഒരു തിരക്കഥ കയ്യില്‍ കിട്ടിയിട്ട് സിനിമ ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം, അങ്ങനെയാണ് ‘മറവത്തൂര്‍ കനവ്’ എന്ന ചിത്രം സംഭവിക്കുന്നത്. ലോഹിയേട്ടന്റെയോ, ശ്രീനിയേട്ടന്റെയോ തിരക്കഥ കിട്ടിയാല്‍ മാത്രമേ ഞാന്‍ സംവിധായകനാകൂ എന്ന വാശിയായിരുന്നു എന്നെ മറവത്തൂര്‍ കനവ് എന്ന ചിത്രതിലെത്തിച്ചത്”.

shortlink

Related Articles

Post Your Comments


Back to top button