CinemaGeneralLatest NewsMollywoodNEWS

ടിക് ടോക്കിൽ മിന്നിത്തിളങ്ങി റിമി ടോമി

നിരവധി സിനിമകൾ, സ്റ്റേജ് ഷോകൾ റിമി എന്ന ഗായിക നമുക്ക് സമ്മാനിച്ചു

മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി ടോമി, ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.

വൻ ഹിറ്റായ“ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമിയുടെ ഹിറ്റായ ഗാനം ഇന്നും ആരാധകർ ഏറെ ആസ്വദിക്കുന്ന ഒരു ഗാനം. അതിനുശേഷം നിരവധി സിനിമകൾ, സ്റ്റേജ് ഷോകൾ റിമി എന്ന ഗായിക നമുക്ക് സമ്മാനിച്ചു.

ഇതൊന്നും കൂടാതെ ലോക് ഡൗണിൽ മറ്റൊരു ശ്രമവും താരം നടത്തിയിരുന്നു ടിക് ടോക് വീഡിയോകൾ. ശോഭന, ഉർവ്വശി, ഏറ്റവും ഒടുവിലായി കൽപ്പനയുടെ സിനിമ രംഗങ്ങൾ വരെ താരം ടിക് ടോക്കിലൂടെ അവതരിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉർവ്വശിയുടെ ഒരു കോമഡി സീൻ പങ്ക് വച്ച് ഹിറ്റ് ആയതിനു പിന്നാലെയാണ് ഇപ്പോൾ കല്പ്പനയുടെ കോമഡി സീനും താരം പങ്കുവച്ചിരിയ്ക്കുന്നത്.

https://www.instagram.com/p/CBNmSznhP5S/?utm_source=ig_embed&utm_campaign=loading

https://www.instagram.com/p/CBLdkxrhzsr/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button