CinemaGeneralLatest NewsMollywoodNEWS

നിച്ച് ‘പിത്യു’ന്റെ പടമുള്ള കേക്ക് വേണം; കുസൃതി കുരുന്നിന്റെ വീഡിയോ പങ്കുവച്ച് പൃഥിരാജ്; വീഡിയോ

കണ്‍ഫ്യൂഷനില്‍ ആയിരുന്ന ആമിയുടെ മുഖം തിളങ്ങി

തന്റെ കുട്ടി ആരാധികയുടെ ജന്‍മദിനാഘോഷം പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. ആമി എന്ന മൂന്നു വയസുകാരിയുടെ ക്യൂട്ട് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ജന്‍മദിനം ആഘോഷിക്കണമെങ്കില്‍ ”പിത്യുന്റെ പടമുള്ള കേക്ക് വേണം” എന്നാണ് ആമിക്കുട്ടിയുടെ വാശി.

അമ്മയുടെ കയ്യില്‍ ഇരുന്ന് കൊണ്ട് കേക്കില്‍ പൃഥ്വിരാജിന്റെ പടം വേണമെന്ന് ആവശ്യപ്പെടുന്ന ആമിയും അത് നിറവേറ്റിക്കൊടുക്കുന്ന അച്ഛനുമാണ് വിഡിയോയില്‍. കേക്കില്‍ പ്രിയപ്പെട്ട പൃഥ്വിയുടെ ചിത്രം കണ്ടതും, അതുവരെ സംഗതി കിട്ടുമോ ഇല്ലയോ എന്ന് കണ്‍ഫ്യൂഷനില്‍ ആയിരുന്ന ആമിയുടെ മുഖം തിളങ്ങി.

ഇത്ര ചെറുപ്രായത്തിലേ ഒരാളുടെ ജീവിതത്തില്‍ പ്രാധാന്യം ലഭിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പൃഥ്വി പറയുന്നു. പിത്യു എന്ന വിളിക്ക് ആലിംഗനം. മാതാപിതാക്കള്‍ അഭിമാനിക്കുന്ന പെണ്‍കുഞ്ഞായി വളരുക എന്നാണ് ജന്‍മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CBSBzcOgIQB/?utm_source=ig_embed&utm_campaign=embed_video_watch_again

shortlink

Related Articles

Post Your Comments


Back to top button