CinemaGeneralLatest NewsNEWSTollywood

ഇളയ ദളപതി- മഹേഷ് ബാബു ചിത്രം ഉപേക്ഷിക്കേണ്ടി വന്നെന്ന് സുഹാസിനി

ഈ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു എന്ന് സുഹാസിനി

പ്രശസ്ത സംവിധായകൻ മണിരത്‌നം ഒരു വിജയ് ചിത്രം പ്ലാൻ ചെയ്തിരുന്നു എന്നും അതിൽ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും ഉണ്ടായിരുന്നു എന്നും വെളിപ്പെടുത്തി മണിരത്നത്തിന്റെ ഭാര്യയും പ്രശസ്ത നടിയുമായ സുഹാസിനി മണിരത്‌നം .

മണിരത്നം എട്ട് വർഷങ്ങൾക്ക് മുമ്പ് പൊന്നിയിൽ സെൽവൻ പ്ലാൻ ചെയ്തത് വിജയ്- മഹേഷ് ബാബു ടീമിനെ വെച്ചായിരുന്നു , പക്ഷെ ആ സമയത്തു ബജറ്റ് പ്രശ്നങ്ങളാലും അതുപോലെ ഗ്രാഫിക്സ് മേഖലയിൽ നിന്നും താൻ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല എന്നു തോന്നിയതുകൊണ്ടും അദ്ദേഹം ഈ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു എന്ന് സുഹാസിനി വ്യക്തമാക്കി.

കൂടാതെ ഇതിനു മുമ്പ് കമൽഹാസനെ നായകനാക്കിയും ഇതേ പ്രോജക്ട് സിനിമയാക്കാൻ മണിരത്‌നം ആലോചിച്ചിരുന്നു എന്നും സുഹാസിനി വ്യക്തമാക്കി. കൽക്കി കൃഷ്ണമൂർത്തി രചിച്ച വലിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button