CinemaGeneralLatest NewsMollywoodNEWS

പലർക്കും അറിയില്ല; കിന്നാരത്തുമ്പികൾ എന്ന സിനിമ അവാർഡ് ചിത്രമായിരുന്നു

അവർ എന്റെ അപേക്ഷ പരിഗണിച്ചു, പോസ്റ്ററിൽ എന്റെ പടം വച്ചില്ല

മലയാള സിനിമയിൽ ഷക്കീല തരംഗത്തിന് തുടക്കം ഇട്ട ചിത്രമാണ് 2000 മാർച്ചിൽ തിയേറ്ററിൽ എത്തിയ കിന്നാരത്തുമ്പികൾ, ചിത്രത്തിലെ സലിംകുമാറിന്റെ വേഷത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

യഥാർഥത്തിൽ “കിന്നാരത്തുമ്പികൾ അങ്ങനെ ഉദ്ദേശിച്ചൊന്നും ഉണ്ടാക്കിയ സിനിമയല്ല. അവർ അതൊരു അവാർഡ് പടമായി ആണ് എടുത്തത്. എന്നോട് റോഷൻ എന്നൊരു ചേട്ടനാണ് ചിത്രത്തിലെ വേഷത്തെ കുറിച്ചു പറഞ്ഞത്. മൂന്നാർ ഭാഗത്തു എവിടെയോ ആയിരുന്നു ഷൂട്ട്‌. അന്ന് ഈ അശ്ലീല രംഗങ്ങൾ ഒന്നും സിനിമയിൽ ഇല്ല.

ശരിക്കും ഇവർ ഈ സിനിമയും കൊണ്ട് ഒരുപാട് ഇടത്തു പോയി. ആരും സിനിമ എടുത്തില്ല. ഒരു ഡിസ്ട്രിബ്യുട്ടറും സിനിമ പരിഗണിച്ചില്ല. ഒരു ദിവസം ഞാൻ അതിന്റെ ഡബ്ബിങ്ങിന് പോയി. അപ്പോഴാണ് അവർ എന്നോട് ആ കാര്യം പറഞ്ഞത്. സിനിമയിൽ കുറച്ചു രംഗങ്ങൾ ചേർക്കുന്നതിനെ കുറിച്ചായിരുന്നു അത്. ഞാൻ പറഞ്ഞു ” പടം ആരും എടുക്കുന്നിലെങ്കിൽ പിന്നെ നിങ്ങൾ അങ്ങനെ ചെയ്തോളു.

പക്ഷെ നിങ്ങൾ എനിക്കൊരു വാക്ക് തരണം. പടത്തിന്റെ പോസ്റ്ററിൽ എന്റെ ഫോട്ടോ വയ്ക്കരുത് “. അവർ എന്റെ അപേക്ഷ പരിഗണിച്ചു, പോസ്റ്ററിൽ എന്റെ പടം വച്ചില്ല. സത്യം പറഞ്ഞാൽ അതിലെ അശ്ലീല സീനുകൾ എല്ലാം രണ്ടാമത് ഷൂട്ട്‌ ചെയ്തു ചേർത്തതാണ്. അതിനെ കുറിച്ചു ആ സംവിധായകന് പോലും അറിയില്ല. പുള്ളി ആ സിനിമ ഒരു അവാർഡ് പടമായി ആണ് ചെയ്തത് ”

shortlink

Related Articles

Post Your Comments


Back to top button