GeneralLatest NewsTV Shows

കേരളത്തില്‍ മൂന്നു ചാനലുകളില്‍ പണം മുടക്കി, രണ്ട് പൂട്ടിപ്പോയി; മൂന്നില്‍ നിന്നും പോരാനുള്ള കാരണങ്ങള്‍ 3!! നാലാമത്തെ ചാനലുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

നാലാമത് നമ്മള്‍ ഒരു ചാനല്‍ തുടങ്ങുകയാണ്. അധികം താമസിയാതെ, പണികള്‍ തീര്‍ന്നു വരുന്നു ചിങ്ങത്തില്‍ വേണം എന്നാണ് ആഗ്രഹം എന്തായാലും വൈകില്ല

കേരളത്തില്‍ വീണ്ടും ഒരു ചാനല്‍ കൂടി ആരംഭിക്കുകയാണെന്നു പ്രഖ്യാപിച്ച് നിര്മ്മാതാവ് ജോബി ജോര്‍ജ്ജ്. മുന്പ് മൂന്നു ചാനലുകള്‍ ആരംഭിച്ചെന്നും അതില്‍ രണ്ടാമത്തേത് പൂട്ടി പോയെന്നും പറഞ്ഞ ജോബി ജോര്‍ജ്ജ് ചിങ്ങത്തില്‍ പുതിയ ചാനല്‍ എത്തുമെന്നും പറഞ്ഞു.

”കേരളത്തില്‍ മൂന്നു ചാനലുകളില്‍ പണം മുടക്കി, ഒന്നും മൂന്നും നടന്നു പോകുന്നു, രണ്ട് പൂട്ടിപ്പോയി.. എന്നാല്‍ മൂന്നിലും മുടക്കിയ ക്യാഷും പലിശയും തിരിച്ചു കിട്ടി അതു ദൈവാനുഗ്രഹം. 3ന്റെ ഓണര്‍ എനിക്ക് സഹോദരതുല്യന്‍.. മൂന്നില്‍ നിന്നും പോരാനുള്ള കാരണങ്ങള്‍ 3. എന്നാല്‍ എനിക്കിഷ്ടം 4 ആണ് ആയതിനാല്‍ നാലാമത് നമ്മള്‍ ഒരു ചാനല്‍ തുടങ്ങുകയാണ്. അധികം താമസിയാതെ, പണികള്‍ തീര്‍ന്നു വരുന്നു ചിങ്ങത്തില്‍ വേണം എന്നാണ് ആഗ്രഹം എന്തായാലും വൈകില്ല. n.b പാര്‍ട്ണര്‍ ഷിപ്പില്ല.. ഗൂഡിവിലിനു മാത്രം. എന്നാല്‍ മാത്രമേ ചില സത്യങ്ങള്‍ വളച്ചു കെട്ടാതെ പറയാന്‍ പറ്റുകയുള്ളു. ദൈവം ഇ ആഗ്രഹം നടത്തിത്തരും എനിക്ക് ഉറപ്പാണ്. പ്രാര്‍ത്ഥന വേണം.” ജോബിയുടെ വാക്കുകള്‍

shortlink

Post Your Comments


Back to top button