CinemaGeneralKollywoodLatest NewsMollywoodNEWSTollywood

പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; 4 പേർ അറസ്റ്റിൽ

മരട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്

പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിലായി, തൃശൂർ സ്വദേശികളാണ് അറസ്റ്റിലായത്.

പരാതിയെ തുടർന്ന് കൊച്ചി മരട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷംനയുടെ അമ്മയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്നു പോലും ഭീഷണിപ്പെടുത്തിയതായും പരാതിയിലുള്ളതായി മരട് പൊലീസ് പറഞ്ഞു.

മലയാളം , തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ സജീവമായ താരം കൂടിയാണ് ഷംന കാസിം, അഭിനേത്രി, മികച്ച നർത്തകി എന്നീ നിലകളിൽ പ്രശസ്തയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button