CinemaGeneralLatest NewsMollywoodNEWS

ബോളിവുഡ് കിങ് ഖാനും വര്‍ക്ക് ഫ്രം ഹോം ആണ്; മന്നത്തിന്റെ ബാൽക്കണിയിൽ സിനിമയൊരുങ്ങുന്നു; വൈറൽ ചിത്രങ്ങൾ

മുംബൈയിലെ വസതി മന്നത്തിന്റെ ബാല്‍ക്കണിയാണ് ഷാരൂഖ് സിനിമാ സെറ്റാക്കി മാറ്റിയിരിക്കുന്നത്

ലോകത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം ആക്കി ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനും. മുംബൈയിലെ വസതി മന്നത്തിന്റെ ബാല്‍ക്കണിയാണ് ഷാരൂഖ് സിനിമാ സെറ്റാക്കി മാറ്റിയിരിക്കുന്നത്. വലിയ ക്യാമറുകളും ലൈറ്റും ഫ്രെയ്മിട്ട താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കോവിഡിനോ തുടർന്ന് ലോക്ഡൗണിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി കണ്‍സേര്‍ട്ട്, ലൈവ് വീഡിയോസ് എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിപാടികള്‍ ഷാരൂഖ് ഖാന്‍ ചെയ്തിരുന്നു. ‘സബ് സഹി ഹോ ജായേഗ’ എന്ന ഗാനം പാടി താരം ചിത്രീകരിച്ചിരുന്നു.

രണ്ട് വർഷം മുൻപ് 2018-ല്‍ റിലീസ് ചെയ്ത ‘സീറോ’ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. സീറോ അടക്കം തുടര്‍ച്ചയായി ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ ഇനി അടുത്തൊന്നും സിനിമ ചെയ്യില്ലെന്നാണ് ഷാരൂഖ് ഖാന്‍ പ്രഖ്യാപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button