CinemaGeneralLatest NewsMollywoodNEWS

ബെല്‍ മുഴങ്ങുന്നതുകേട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷം വരും, നീണ്ടനേരത്തിന് ശേഷം മൂത്രശങ്ക തീര്‍ക്കുന്നതു പോലെ; പെപ്പെ

രണ്ടര കിലോ വരുന്ന വാളകൂരിയാണ് പെപ്പെയുടെ ചൂണ്ടയില്‍ കുടുക്കിയത്

ഇന്ന് കൊവിഡ് കാലഘട്ടത്തില്‍ ഷൂട്ടിംഗ് നിറുത്തിവച്ചതോടെ നാട്ടുകാര്യങ്ങളില്‍ മുഴുകി നടക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുകൂടിയും കളിച്ചുമെല്ലാം സമയം തള്ളിനീക്കുകയാണ്, ഇപ്പോള്‍ ആന്റണിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ചൂണ്ടയിട്ട് കിട്ടിയ വലിയൊരു മീനുമായി നില്‍ക്കുന്ന പെപ്പെയുടെ ചിത്രമാണ് ആരാധകരെ ചിരിപ്പിക്കുന്നത്.

ഏകദേശം രണ്ടര കിലോ വരുന്ന വാളകൂരിയാണ് പെപ്പെയുടെ ചൂണ്ടയില്‍ കുടുക്കിയത്. രസകരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘ക്ഷമയുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയണമെങ്കില്‍ നിങ്ങള്‍ ചൂണ്ടയിടാന്‍ പോകണം. ചിലപ്പോഴൊക്കെ അത് അവസാനമില്ലാത്ത കാത്തിരിപ്പായിരിക്കും. എന്നാല്‍ ബെല്‍ മുഴങ്ങുന്നതുകേട്ടാല്‍ നിങ്ങള്‍ക്ക് സന്തോഷം വരും. നീണ്ടനേരത്തിന് ശേഷം മൂത്രശങ്ക തീര്‍ക്കുന്നതു പോലെയായിരിക്കും അത്.’ – ആന്റണി വര്‍ഗീസ് കുറിച്ചു.

ചിത്രം പോസ്റ്റ് ചെയ്തതോടെ നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ചൂണ്ടയിട്ടതല്ലല്ലോ വാങ്ങിച്ചതല്ലേ എന്നായിരുന്നു കാളിദാസിന്റെ ചോദ്യം. എങ്ങനെ മനസിലായി എന്നായിരുന്നു പെപ്പെയുടെ ചോദ്യം.

https://www.facebook.com/AntonyVarghese4u/posts/2489950141225602

shortlink

Related Articles

Post Your Comments


Back to top button