GeneralLatest NewsMollywood

നടുറോഡില്‍ സൈക്കിളില്‍ കസര്‍ത്തു കാട്ടി സൌബിന്‍; സൂക്ഷിച്ച്‌ പോ ചേട്ടാ, കൈവിട്ട കളിയാണെന്ന് ഓര്‍മ്മിമിപ്പിച്ച് ആരാധകര്‍

ഈ സൈക്കിളിന് എന്തോ പ്രശ്നമുണ്ട് എന്നായിരുന്നു ചിലരുടെ കമന്റ്. ഹാന്‍ഡില്‍ ഇല്ലാത്ത സൈക്കിള്‍ വാങ്ങിയാല്‍ പോരെ എന്ന് പറയുന്നവരുമുണ്ട്.

നടുറോഡില്‍ സൈക്കിളില്‍ കസര്‍ത്തു കാട്ടി മലയാളത്തിന്റെ പ്രിയതാരം സൗബിന്‍ ഷാഹിര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ വിഡിയോ ഏറ്റെടുത്ത് ആരാധകര്‍.

റോഡിലൂടെ ഇരു കൈകളും വിട്ട് സൈക്കിള്‍ ചവിട്ടുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്. ഒരു മിനിറ്റ് 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മുഴുവനും താരം കൈവിട്ട് തന്നെയാണ് സൈക്കിള്‍ ചവിട്ടുന്നത്. എന്തായാലും താരത്തിന്റെ വിഡിയോ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.

സൂക്ഷിച്ച്‌ പോ ചേട്ടാ, ഇത് കൈവിട്ട കളിയാണേ എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകരും എത്തി. ഈ സൈക്കിളിന് എന്തോ പ്രശ്നമുണ്ട് എന്നായിരുന്നു ചിലരുടെ കമന്റ്. ഹാന്‍ഡില്‍ ഇല്ലാത്ത സൈക്കിള്‍ വാങ്ങിയാല്‍ പോരെ എന്ന് പറയുന്നവരുമുണ്ട്. ഇതിന് മുന്‍പും താരം സൈക്കിളിലുള്ള കസര്‍ത്ത് വിഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button