BollywoodGeneralLatest News

തന്നെ ഒരു ഉപകരണമായിട്ടാണ് അവര്‍ കണ്ടിരുന്നത്, നമ്മള്‍ വെറും പ്രദര്‍ശന വസ്തു; സിനിമ വിടാനുള്ള കാരണം പറഞ്ഞ് സെലീന

വലിയ താരത്തിന്റെ മകനാണെങ്കില്‍ ചെയ്ത അഞ്ച് പടങ്ങള്‍ പൊട്ടിയാലും പിന്നീട് അവര്‍ക്ക് മികച്ച അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം അവസരം ലഭിച്ചുകൊണ്ടിരിക്കും.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡില്‍ സ്വജനപക്ഷപാതം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പല താരങ്ങളും തങ്ങള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള വിവേചനങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് അനുഭവിക്കേണ്ടിവന്ന അവഗണനെക്കുറിച്ച്‌ തുറന്നു പറയുകയാണ് നടി സെലീന ജെയ്റ്റ്‌ലി. സിനിമ കുടുംബത്തിന്റെ ഭാഗമല്ലാത്തവര്‍ക്ക് അധികം അവസരം ലഭിക്കില്ല എന്നാണ് സെലീനയുടെ വെളിപ്പെടുത്തല്‍.

സിനിമയില്‍ അവസരം കിട്ടാന്‍ വേണ്ടി മറ്റുള്ളവരെ കഷ്ടപ്പെട്ട് തൃപ്തിപ്പെടുത്തേണ്ടതായി വരും. നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും എപ്പോഴും സിനിമകുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്കോ അല്ലെങ്കില്‍ അവരുടെ പാളയത്തുള്ളവര്‍ക്കോ ആയിരിക്കും. പുറത്തുനിന്നുള്ളവരാണ് നിങ്ങളെങ്കില്‍ ഏറ്റവും മികച്ചതാണെന്ന് കാണിക്കാനായി കഷ്ടപ്പെടേണ്ടിവരും. എന്നാല്‍ ഒരു പരിധി കഴിയുമ്ബോള്‍ പരിഹാസങ്ങളെല്ലാം സഹിച്ച്‌ നല്ല ഓഫറുകളൊന്നും ലഭിക്കാതെ നിങ്ങളൊരു പരാജയമാണെന്ന്ചിന്തിച്ചു കഴിയേണ്ടിവരുമെന്ന് താരം പറയുന്നു.

സംവിധായകര്‍ തന്നെ ഒരു ഉപകരണമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഒരു ഉപകരണമായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. തിരക്കഥ തരാന്‍ പോലും പലരും മടികാണിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. വലിയ താരത്തിന്റെ മകനാണെങ്കില്‍ ചെയ്ത അഞ്ച് പടങ്ങള്‍ പൊട്ടിയാലും പിന്നീട് അവര്‍ക്ക് മികച്ച അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം അവസരം ലഭിച്ചുകൊണ്ടിരിക്കും. എന്നാല്‍ അവസാന ചിത്രം പരാജയപ്പെട്ടാന്‍ പിന്നീട് പുറത്തുള്ളവര്‍ക്ക് അവസരം കിട്ടില്ലെന്നുമാണ് താരം പറയുന്നത്.

മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി സിനിമയിലേക്ക് കടന്നുവന്ന സെലീന തുടര്‍ച്ചയായി ഗ്ലാമറസ് വേഷങ്ങള്‍ മാത്രം ലഭിക്കാന്‍ തുടങ്ങിയതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button