GeneralKollywoodLatest News

മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ഒരു കൗമാരക്കാരന്‍; സഹോദരനോട് എന്നും നന്ദിയും കടപ്പാടുമുണ്ടായിരിക്കുമെന്നു ധനുഷ്

സോണിയ അഗര്‍വാളായിരുന്നു നായിക.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് നായകനായ ചിത്രമാണ് കാതല്‍ കൊണ്ടേയ്ൻ പ്രദര്‍ശനത്തിനെത്തിയിട്ട് പതിനേഴു വര്‍ഷങ്ങള്‍. ധനുഷിന് ഏറെ പ്രശംസ നേടിക്കൊടുത്ത ഈ ചിത്രം സംവിധാനം ചെയ്തത് താരത്തിന്റെ സഹോദരൻ ശെല്‍വരാഘവനായിരുന്നു . കുട്ടിക്കാലത്ത് മാനസികമായും ശാരീരികമായും ചൂഷണം ചെയ്യപ്പെട്ട ഒരു കൗമാരക്കാരന്റെ കഥാപരിസരമായിരുന്നു ചിത്രം. ചിത്രം 17 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടൻ ധനുഷ്.

ധനുഷിന് വലിയ ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് ഇത്. സോണിയ അഗര്‍വാളായിരുന്നു നായിക. ശെല്‍വരാഘവനോട് എന്നും നന്ദിയും കടപ്പാടുമുണ്ടായിരിക്കുമെന്നാണ് സിനിമ റിലീസ് ചെയ്‍ത് 17 വര്‍ഷം കഴിയുമ്പോള്‍ ധനുഷ് പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോയും ധനുഷ് ഷെയര്‍ ചെയ്‍തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button