BollywoodCinemaGeneralKollywoodLatest NewsNEWSTollywood

വെർജിനാണ് കൂടാതെ നല്ല ഒന്നാന്തരം വെജിറ്റേറിയനും; നടി തിലോത്തമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

വേണ്ട എന്ന ക്യാപ്ഷനോടെയാണ് തിലോത്തമ തനിക്ക് ലഭിച്ച സന്ദേശം പങ്കുവച്ചിരിക്കുന്നത്

അടുത്തിടെ തനിക്ക് ലഭിച്ച വ്യത്യസ്തമായ ഒരു വിവാഹാഭ്യര്‍ഥന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടി തിലോത്തമ ഷോം. ഏത് തരത്തിലുള്ള വെജിറ്റേറിയന്‍ തമാശയാണിത്, എന്തായാലും വേണ്ട എന്ന ക്യാപ്ഷനോടെയാണ് തിലോത്തമ തനിക്ക് ലഭിച്ച സന്ദേശം പങ്കുവച്ചിരിക്കുന്നത്.

ശരിക്കും ”ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എന്നെ വിവാഹം കഴിക്കാമോ? ഞാന്‍ വെര്‍ജിനും വെജിറ്റേറിയനുമായുമാണ്. വെര്‍ജിനിറ്റി ടെസ്റ്റ് ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. നുണ പരിശോധന, ബ്രെയ്ന്‍ മാപ്പിങ് ടെസ്റ്റ് എന്നിവ നടത്താന്‍ ഞാന്‍ തയാറാണ്” എന്നാണ് തിലോത്തമ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

എന്നാൽ ഇത്രയും നല്ല വിവാഹാഭ്യര്‍ഥന എങ്ങനെ നിരസിക്കാന്‍ തോന്നുന്നു, എന്തു കൊണ്ട് സമ്മതം പറഞ്ഞില്ല എന്ന രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ‘ചിന്റു കാ ബെര്‍ത്ത് ഡേ’ എന്ന ചിത്രത്തിലാണ് തിലോത്തമ ഒടുവില്‍ വേഷമിട്ടത്. സീ 5 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്.

https://www.instagram.com/p/CCSmCqPhTnE/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button