GeneralHollywoodLatest NewsWorld Cinemas

പുതിയ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനം; അതിനു പിന്നാലെ അവസരം ഉപേക്ഷിച്ച് നടി

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് തന്നെ അവരുടെ കഥപറയാന്‍ അവസരം ലഭിക്കട്ടെ എന്ന് പറഞ്ഞാണ് നടി തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്.

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പുതിയ സിനിമയിലെ കഥാപാത്രം വേണ്ടെന്നുവച്ച്‌ പ്രമുഖ നടി ഹാലി ബെറി. കഴിഞ്ഞ ആഴ്ചയാണ് പുതിയ സിനിമയില്‍ ട്രാന്‍സ്‌ജെന്‍ഡറായി വേഷമിടുന്നുവെന്നു ഓസ്‌കാര്‍ ജേതാവായ ഹാലി ബെറി തുറന്നു പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ആളുകളുടെ അവസരം തട്ടിയെടുക്കുന്നെന്ന തരത്തില്‍ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് പിന്‍മാറിയതായി നടി അറിയിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്ക് തന്നെ അവരുടെ കഥപറയാന്‍ അവസരം ലഭിക്കട്ടെ എന്ന് പറഞ്ഞാണ് നടി തീരുമാനം ആരാധകരെ അറിയിച്ചിരിക്കുന്നത്.

”ഈ റോള്‍ പരിഗണിക്കരുതായിരുന്നെന്ന് തനിക്ക് ബോധ്യമായെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അവരുടെ കഥപറയാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് താന്‍ മനസ്സിലാക്കിയെന്നും” ബെറി ആരാധകരോട് പറഞ്ഞു. ഈ ദിവസങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമൊക്കെ താന്‍ കടപ്പെട്ടിരിക്കുന്നെന്നും തുടര്‍ന്നും ഇവ ശ്രവിക്കാനും അതില്‍ നിന്ന് പഠിക്കാനും താന്‍ തയ്യാറാണെന്നും പറഞ്ഞ താരത്തിനു മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

shortlink

Post Your Comments


Back to top button