GeneralLatest NewsMollywood

എന്റെ അലമ്പിന്റെ കൂട്ട്‌ ഇല്ല എന്നെ ഉള്ളു, പകര്‍ന്നു തന്ന അറിവുകളും, ഓര്‍മകളും തന്നെയാണ് ഞങ്ങളുടെ ജീവിതം; ബാലഭാസ്കറിന്‍റെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പുമായി സംഗീത സംവിധായകന്‍ ഇഷാന്‍ദേവ്

ഒത്തിരി ഇഷ്ടമുള്ള അണ്ണന്‍റെ കോമ്ബോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂണ്‍ അണ്ണന് സ്വപനത്തില്‍ വന്നതാണ് .

കാര്‍ അപകടത്തില്‍ അന്തരിച്ച വയലനിസ്റ്റ്‌ ബാലഭാസ്കറിന്‍റെ ജന്മദിനത്തില്‍ വൈകാരികമായ കുറിപ്പുമായി സംഗീത സംവിധായകന്‍ ഇഷാന്‍ദേവ്. ബാലുവുമായുള്ള സൌഹൃദത്തെക്കുറിച്ചു പങ്കുവച്ച ഇഷാന്‍ തന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണന്‍ ഉള്ളപ്പോഴായിരുന്നു. ജീവിതത്തില്‍ നഷ്ടം എന്താണ് എന്ന് അറിയുന്നത് ഇങ്ങനെ ഒരാള്‍ പോകുമ്ബോഴാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Happy Bday My Baalu Anna

എന്റെ ബാലുഅണ്ണന് ജന്മദിനാശംസകള്‍

എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണന്‍ ഉള്ളപ്പോഴായിരുന്നു . നമ്മള്‍ ജീവിതത്തില്‍ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാള്‍ പോകുമ്ബോഴാണ് മനസിലാക്കുന്നതും. കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആണ് ആയുസ്സില്‍ സൗഹൃദ കാലം. കാലം എന്‍റെ മുന്നില്‍ അണയുമ്ബോള്‍ ഞാനും കൂടെ ഉണ്ടാകും പഴയ അലമ്ബുകള്‍ വീണ്ടും ചെയ്യാന്‍.

ഒത്തിരി ഇഷ്ടമുള്ള അണ്ണന്‍റെ കോമ്ബോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂണ്‍ അണ്ണന് സ്വപനത്തില്‍ വന്നതാണ് . ഇത് എന്നെകൊണ്ട് പെണ്ണിന്റെ വോയ്‌സില്‍ ട്രാക്കും പാടിച്ചു ഓര്‍ക്കസ്ട്രഷനും ചെയ്യിച്ചു .

എന്റെ ഏറ്റവും പ്രിയപ്പെട്ട അണ്ണന്റെ ഗാനമാണിത് . അന്നും ഇന്നും അണ്ണന്‍ തന്നാണ് ഇന്‍സ്പിറേഷന്‍ അത് മരിക്കുംവരെ ഉണ്ടാകും .എന്റെ അലമ്ബിന്റെ കൂട്ട്‌ ഇല്ല എന്നെ ഉള്ളു, പകര്‍ന്നു തന്ന അറിവുകളും, ഓര്‍മകളും തന്നെയാണ് ഞങ്ങളുടെ ജീവിതം. Miss you my Annan.

shortlink

Related Articles

Post Your Comments


Back to top button