GeneralLatest NewsMollywood

വാരിയന്‍കുന്നന്‍ തെറ്റായ തീരുമാനം; പൃഥ്വിരാജിനോട് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി

കമന്റില്‍ നിറയെ അക്ഷരതെറ്റാണെന്നത് ട്രോളിനും കാരണമായിട്ടുണ്ട്. പിന്നീട് worng എന്നെഴുതിയത് wrong എന്ന് തിരുത്തിയെങ്കിലും dessions എന്നത് decision ആക്കിയിട്ടില്ല.

പൃഥ്വിരാജ് ആഷിക് അബു കൂട്ടുകെട്ടില്‍ പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥപറയുന്ന വാരിയംകുന്നന്‍ എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സമൂഹ മാധ്യമങ്ങളില്‍ ബി ജെ പി- ആര്‍എസ്‌എസ് അനുകൂലികള്‍ വ്യക്തിപരമായി പോലും പൃഥിരാജിനെ അധിക്ഷേപിയ്ക്കുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വാരിയന്‍കുന്നന്‍ തെറ്റായ തീരുമാനം എന്ന കമന്റുമായി എത്തിയിരിക്കുകയാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി.

ഇന്നലെ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് താന്‍ അഭിനയിക്കുന്ന പുതിയ ചിത്രമായ കടുവയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു ഈ പോസ്റ്റിന് താഴെയാണ് Variyam Kunnan … worng dessions… Plssss…. എന്ന അബ്ദള്ളകുട്ടിയുടെ കമന്റ്. എന്നാല്‍ കമന്റില്‍ നിറയെ അക്ഷരതെറ്റാണെന്നത് ട്രോളിനും കാരണമായിട്ടുണ്ട്. പിന്നീട് worng എന്നെഴുതിയത് wrong എന്ന് തിരുത്തിയെങ്കിലും dessions എന്നത് decision ആക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button