GeneralLatest NewsMollywood

മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യാന്‍ തനിയ്ക്ക് പേടിയാണ്; തുറന്നു പറഞ്ഞ് ടിപി മാധവന്‍

ഒരു സിനിമാ പശ്ചാത്തലവും ഇല്ലാത്ത ആളാണ് മമ്മൂട്ടി, വക്കീലായ അദ്ദേഹം ജഡ്ജിവരെ ആകുമായിരുന്നു

താര സംഘടനയായ അമ്മയുടെ സ്ഥാപക നേതാവും മുതിര്‍ന്ന നടനുമായ ടിപി മാധവന്‍ മമ്മൂട്ടി നടനെ കുറിച്ചും അദ്ദഹത്തിന്റെ വ്യക്തിത്വത്തെ കുറിച്ചും മുന്പ് പങ്കുവച്ച വാക്കുകള്‍ വേണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒരു സിനിമാ പശ്ചാത്തലവും ഇല്ലാത്ത ആളാണ് മമ്മൂട്ടി, വക്കീലായ അദ്ദേഹം ജഡ്ജിവരെ ആകുമായിരുന്നുവെന്നും മാധവന്‍ പറയുന്നു.

” നല്ല വിദ്യാഭ്യാസമുളള വളരെ സോഫ്റ്റായ മനുഷ്യനാണ് മമ്മൂട്ടി. സകല കാര്യത്തിലും കൃത്യമായി ഇടപെടുകയും പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെട്ട് പ്രശ്‌ന പരിഹാരം കാണുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. മലയാളത്തിലെ ഒന്നാന്തരം അഭിനേതാവാണ്. ഒരു സിനിമ പശ്ചാത്തലവും ഇല്ലാത്ത ആളാണ് മമ്മൂട്ടി. അദ്ദേഹം വക്കീലാണ് . ഒരു പക്ഷെ ജഡ്ജിവരെയാകുമായിരുന്നു. ടെക്‌നിക്കലി അദ്ദഹത്തിന് എല്ലാക്കാര്യത്തിനേയും കുറിച്ച്‌ നല്ല അറിവും വിവരവുമുണ്ട്. അതു കൊണ്ടാണ് ഒരു ചാനലിന്റെ തലപ്പത്ത് അദ്ദഹം ഇരിക്കാന്‍ കാരണവും. മമ്മൂട്ടിയുടെ അറിവിനെ കുറിച്ച്‌ പറയാന്‍ ഇതിലും വലിയ കാര്യം വേണോ.

വണ്ടിയെ കുറിച്ച്‌ മാത്രമല്ല എല്ലാത്തിനെ കുറിച്ചും അദ്ദേഹത്തിന് നല്ല അറിവാണ്. മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യാന്‍ തനിയ്ക്ക് പേടിയാണ്. അത്രയ്ക്ക് വേഗതയിലാണ് അദ്ദേഹം കാര്‍ ഓടിക്കുന്നത്. നല്ല രസകമാണ് അദ്ദേഹത്തിന്റെ ഡ്രൈവിങ്ങ് കാണാന്‍. യാത്ര ചെയ്യുമ്ബോഴെല്ലാം അദ്ദേഹത്തിനോട് സ്പീഡ് കുറച്ച്‌ വണ്ടി ഓടിക്കാന്‍ താന്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഡ്രൈവിങ്ങില്‍ പക്കാ പെര്‍ഫക്ടാണ്.” -ടിപി മാധവന്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button