CinemaGeneralLatest NewsMollywoodNEWS

മക്കളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാറിപ്പോയി: ധര്‍മജന്‍

ഇതിനിടെ ടീച്ചര്‍ മലയാളം ലൈവ് ക്ലാസ് നടന്ന ഒരു സംഭവം പറഞ്ഞു

സ്കൂള്‍ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ളവ വീട്ടിലേക്ക് മാറുമ്പോള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയ രീതിയില്‍ ജനശ്രദ്ധ നേടുകയാണ്‌. കൊവിഡ്-19 എന്ന രോഗത്തെ ചെറുക്കാന്‍ സ്കൂള്‍ വിദ്യാഭ്യാസം വീടിന്റെ അകത്തളത്തിലേക്ക് മാറുമ്പോള്‍ അഞ്ചാം ക്ലാസുകാരി പഠിക്കേണ്ടത് ആറാം ക്ലാസുകരിയും ആറാം ക്ലാസുകാരി പഠിക്കേണ്ടത് അഞ്ചാം ക്ലാസുകരിയും പഠിച്ച തമാശയുടെ ഓണ്‍ലൈന്‍ ക്ലാസ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നടന്‍ ധര്‍മജന്‍.

“എന്‍റെ മക്കള്‍ക്ക് വാട്സ്ആപില്‍ കൂടിയാണ് ക്ലാസ്. ടീച്ചര്‍ അയച്ച നോട്ട്സ് രണ്ടു മക്കളും പഠിച്ചു. ഞങ്ങളെ പറഞ്ഞും കേള്‍പ്പിച്ചു. പിന്നെയത് റെക്കോര്‍ഡ് ചെയ്തു. ടീച്ചര്‍ക്ക് ഇട്ടുകൊടുത്തപ്പോഴാണ്‌ ട്വിസ്റ്റ്‌. അഞ്ചാം ക്ലാസുകാരിക്കുള്ളത്  ആറാം ക്ലാസുകാരിയും അവള്‍ക്കുള്ളത് ഇളയവളുമാണ് പഠിച്ചിരിക്കുന്നത്. ഇതിനിടെ ടീച്ചര്‍ മലയാളം ലൈവ് ക്ലാസ് നടന്ന ഒരു സംഭവം പറഞ്ഞു. ടീച്ചര്‍ മഴയുടെ പര്യായങ്ങള്‍ പഠിപ്പിക്കുകയാണ്. മഴ, മാരി ഇത് കേട്ടതും ഒരു കുട്ടി ഉറക്കെ പറഞ്ഞു. മിസ്സേ മാരി മാത്രമല്ല മാരി -2 ഉണ്ട്. ധനുഷ് നായകനായ മാരി 2-വാണ് കുട്ടിയുടെ മഴ എന്ന് മനസ്സിലാക്കിയ ടീച്ചറും ചിരിച്ചു പോയി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ ഓണ്‍ലൈന്‍ ക്ലാസ് വിശേഷങ്ങള്‍ ധര്‍മജന്‍ പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button