CinemaGeneralLatest NewsMollywoodNEWS

അതിര് വിട്ട സൈബർ ആക്രമണം; അതിക്രമികൾക്ക് അഹാനയുടെ ‘പ്രണയലേഖനം’; നടിക്ക് അഭിനന്ദനവുമായി പൃഥിരാജ്

സൈബര്‍ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന

തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ വേറിട്ട പ്രതിഷേധവുമായാണ് നടി അഹാന കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ‘എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്’ എന്ന പേരില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ സിനിമാതാരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ അടക്കമുള്ള യുവതാരങ്ങള്‍ അഹാനയുടെ വീഡിയോ ഷെയര്‍ ചെയ്തുകഴിഞ്ഞു.

വളരെയധികം രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട താരമാണ് പൃഥ്വിരാജ്. അഹാനയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തി. ഛായാഗ്രഹകനായ സന്തോഷ് ശിവനും അഭിനന്ദനങ്ങള്‍ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. മാസ്‌കോ സാനിറ്റെസറോ ഇനിയും നമ്മള്‍ ഉപയോഗിക്കാത്ത ഒരു മഹാമാരിയാണ് സൈബര്‍ അതിക്രമം. സൈബര്‍ അതിക്രമങ്ങള്‍ പല തരമുണ്ടെങ്കിലും താനിന്ന് സംസാരിക്കാന്‍ പോകുന്നത് ഫ്‌ളെയ്മിംഗ് എന്ന അതിക്രമത്തെ കുറിച്ചാണ് എന്ന് തുടങ്ങിയായിരുന്നു അഹാനയുടെ പ്രതികരണം. സൈബര്‍ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന വ്യക്തമാക്കി.

https://www.instagram.com/p/CC2k_gWgaOB/?utm_source=ig_web_copy_link

എന്നാൽ ഈ സംഭവത്തിൽ താനൊരു ഇരയല്ലെന്നും മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ലജ്ജിക്കണമെന്നും അഹാന വ്യക്തമാക്കി. അടുത്തിടെ സ്വര്‍ണവേട്ടയെ കുറിച്ച് അഹാന പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതില്‍ ചിലര്‍ വളരെ മോശമായ രീതിയില്‍ അഹാനയെയും കുടുംബത്തേയും മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായാണ് താരം ഇത്തരത്തിൽ മറുപടി നൽകിയത്.

https://www.instagram.com/p/CC2k_gWgaOB/

https://www.instagram.com/p/CC277UxAXy9/

https://www.instagram.com/p/CC1SRpPgZWc/

https://www.instagram.com/p/CCz_abjgunk/

shortlink

Related Articles

Post Your Comments


Back to top button