CinemaGeneralMollywoodNEWS

സിനിമയില്‍ ഒരു കസേര ഉറപ്പിക്കലുണ്ട്, അവരെ തുരത്തുക എന്നതായിരുന്നില്ല എന്റെ ലക്‌ഷ്യം: ഇന്നസെന്റ് തുറന്നു പറയുമ്പോള്‍!

ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് അടൂര്‍ ഭാസിയും കുതിരവട്ടം പപ്പുവും മാള അരവിന്ദനുമൊക്കെ ഒരുപാട് സിനിമകളുമായി നടന്നിരുന്ന ആളുകളാണ്

സിനിമയില്‍ എപ്പോഴും നിലനില്‍ക്കണമെന്ന മോഹം കൊണ്ട് നടന്ന വ്യക്തിയയിരുന്നില്ല താനെന്ന് നടന്‍ ഇന്നസെന്റ്. താന്‍ വരുമ്പോള്‍ കുതിരവട്ടം പപ്പുവും അടൂര്‍ ഭാസിയും മാളയുമൊക്കെ മലയാള സിനിമയിലെ ഹാസ്യ രംഗത്ത് നിറഞ്ഞു നിന്നവര്‍ ആയിരുന്നുവെന്നും അവര്‍ക്കിടയിലേക്ക് മാറ്റമുള്ള തന്റെ അഭിനയ ശൈലി പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് താനും ഒരു നടനായി മാറി എന്നും അത് എന്നും നില നിര്‍ത്തണമെന്ന് ചിന്തിച്ചിരുന്നേല്‍ അന്നേ തന്റെ ഉറക്കവും സമാധാനവും നഷ്ടപ്പെട്ടു പോകുമായിരുന്നുവെന്നും ഇന്നസെന്റ് പറയുന്നു.

“സിനിമയില്‍ എപ്പോഴും ഒരു കസേര ഉറപ്പിക്കലുണ്ട്. ഈ ചെയറില്‍ നിന്ന് മാറി കഴിഞ്ഞാല്‍ വേറെ ഒരാള്‍ ഇവിടെ വരും. അപ്പോള്‍ അയാള്‍ ആയിരിക്കും ഇനി അടുത്ത നടന്‍. അങ്ങനെയൊക്കെ ആലോചിച്ചാല്‍ നമുക്ക് മനസമാധാനകേടാണ്. നമ്മള്‍ ഒരിക്കലും അതിനെ പറ്റി ആലോചിക്കേണ്ട കാര്യമില്ല. സമയമാകുമ്പോള്‍ നമ്മള്‍ അങ്ങോട്ട്‌ പോകും. ആ സ്ഥാനത്ത് വേറെ ഒരാള്‍ കയറി വരും. ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് അടൂര്‍ ഭാസിയും കുതിരവട്ടം പപ്പുവും മാള അരവിന്ദനുമൊക്കെ ഒരുപാട് സിനിമകളുമായി നടന്നിരുന്ന ആളുകളാണ്. ആ സമയത്താണ് എന്റെ വരവ്. അപ്പോള്‍ ഞാന്‍ ഇവരെ അങ്ങോട്ട്‌ തുരത്തുക ഇവരെ ഓടിക്കുക എന്നുള്ളതല്ല. പക്ഷെ എന്റെ അഭിനയത്തോടും എന്നോടും ആളുകള്‍ക്ക് പെട്ടെന്ന് ഒരു ഇഷ്ടം തോന്നി. അത് കൊണ്ട് ഞാന്‍ ഒരു നടനായി. അത് എന്നും നിലനിര്‍ത്തണമെന്ന് ഞാന്‍ മോഹിച്ചാല്‍ എന്റെ ഉറക്കം വരെ നഷ്ടമാകും. ഇന്നസെന്റ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button