Latest NewsMollywood

നടന്‍ മോഹന്‍ലാല്‍ ക്വാറന്റൈനില്‍; അമ്മയെ കാണാന്‍ 14 ദിവസം കൂടി കാത്തിരിക്കണം

കഴിഞ്ഞ മെയ് 21 നായിരുന്നു മോഹന്‍ലിന്റെ അറുപതാം പിറന്നാള്‍. അന്നും അമ്മയ്ക്ക് അടുത്തെത്താന്‍ കഴിയാത്തതില്‍ താരത്തിനു വിഷമം ഉണ്ടായിരുന്നു

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ഈ ലോക്ഡൌണില്‍ കുടുംബത്തിനൊപ്പം ചെന്നൈയില്‍ ആയിരുന്നു കഴിഞ്ഞത്. എന്നാല്‍ അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടില്‍ ആയിരുന്നു. ഇപ്പോള്‍ അമ്മയെ കാണാന്‍ കൊച്ചിയില്‍ എത്തിയിരിക്കുകയാണ് താരം.

തേവരയിലെ വീട്ടിലാണ് അമ്മ ഇപ്പോള്‍ കഴിയുന്നത്. അമ്മയെ കാണണമെങ്കില്‍ ലാലിന് 14 ദിവസം കൂടി കാത്തിരിക്കണം. 14 ദിവസത്തെ ക്വാറന്റൈന്‍ പുറമെ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ വീട്ടില്‍ പോകാതെ പ്രത്യേക താമസ സൗകര്യത്തില്‍ കഴിയുകയാണ് മോഹന്‍ലാല്‍ .

കഴിഞ്ഞ മെയ് 21 നായിരുന്നു മോഹന്‍ലിന്റെ അറുപതാം പിറന്നാള്‍. അന്നും അമ്മയ്ക്ക് അടുത്തെത്താന്‍ കഴിയാത്തതില്‍ താരത്തിനു വിഷമം ഉണ്ടായിരുന്നു

shortlink

Related Articles

Post Your Comments


Back to top button