GeneralLatest NewsMollywood

ഹീറോ കമ്പനി കാണണ്ട, ഇപ്പോ തന്നെ പിടിച്ച്‌ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി കളയും!! ഇതെങ്കിലും സ്വന്തമാണോ എന്ന് ആരാധകര്‍

ഹീറോ മോട്ടോകോര്‍പ്പിനെ ടാഗും ചെയ്തിട്ടുണ്ട് അനാര്‍ക്കലി. പിന്നാലെ ആരാധകരും രസകരമായ കമന്റുകളുമായി എത്തുകയായിരുന്നു.

അടുത്ത വീട്ടിലെ ചേട്ടന്റെ ബിഎംഡബ്ല്യു കാറില്‍ ചാരി നില്‍ക്കുന്ന ചിത്രം പങ്കുവച്ചു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ അനാര്‍ക്കലി മരിക്കാര്‍ പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഓഫ് റോഡ്ബൈക്കായ എക്സ്പള്‍സില്‍ ഇരിക്കുന്ന ചിത്രവുമായാണ് അനാര്‍ക്കലി എത്തിയത് .

അടിപൊളി ലുക്കിലാണ് അനാര്‍ക്കലി എത്തിയിരിക്കുന്നത്. ചിത്രത്തോടൊപ്പം താരം കുറിച്ച വാക്കുകളും ആരാധകരുടെ കെെയ്യടി നേടുകയാണ്. ”ഹീറോ കമ്ബനി കാണണ്ട. ഇപ്പോ തന്നെ പിടിച്ച്‌ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി കളയു”മെന്നാണ് അനാര്‍ക്കലി പറയുന്നത്. ഹീറോ മോട്ടോകോര്‍പ്പിനെ ടാഗും ചെയ്തിട്ടുണ്ട് അനാര്‍ക്കലി. പിന്നാലെ ആരാധകരും രസകരമായ കമന്റുകളുമായി എത്തുകയായിരുന്നു.

ഇതെങ്കിലും സ്വന്തമാണോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതെന്റെ സ്വന്തം ആണെന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button