BollywoodGeneralLatest News

സംവിധായകന്റെ ഓഫീസ് അടിച്ച്‌ തകര്‍ത്ത് നടന്‍ പവന്‍ കല്യാണിന്റെ ആരാധകര്‍

പവന്‍ കല്യാണിന്റെ രൂപ സാദൃശ്യമുള്ള നായകന്റെ മോശം അഭിനയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.

ബോളിവുഡിലെ വിവാദ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ഓഫീസിനെ ആക്രമിച്ച്‌ നടന്‍ പവന്‍ കല്യാണിന്റെ ആരാധകര്‍. നടന്റെ ജീവിതവും പരാജയമായ രാഷ്ട്രീയ ജീവിതത്തെയും പ്രമേയമാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന സിനിമ ആര്‍.ജി.വി ഒരുക്കുന്നതിലുള്ള അമര്‍ഷമാണ്‌ ആക്രമണത്തിനു പിന്നില്‍.

പവര്‍ സ്റ്റാറിന്റെ ഫസ്റ്റ്‌ലുക്കും ട്രെയ്‌ലറും വിവാദം സൃഷ്ടിച്ചിരുന്നു. പവന്‍ കല്യാണിനെ പരിഹസിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. പവന്‍ കല്യാണിന്റെ രൂപ സാദൃശ്യമുള്ള നായകന്റെ മോശം അഭിനയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.

“എനിക്ക് വളരെയധികം ഭീഷണികള്‍ ലഭിക്കുന്നുണ്ട് എന്നാല്‍ ഒരു പ്രശ്‌നവുമില്ല, കാരണം ഞാന്‍ എല്ലായ്‌പ്പോഴും ഭീഷണികള്‍ക്ക് ഇടയിലാണ് ജീവിച്ചത്. എന്റെ സ്റ്റാര്‍ പവര്‍സ്റ്റാര്‍ ബാസ്റ്റി മി സാവാലിനേക്കാല്‍ ശക്തമാണ്” എന്നായിരുന്നു സംവിധായകന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments


Back to top button