GeneralLatest NewsMollywoodNEWSWOODs

മലയാളി മോഡലിന്റെ ചിത്രവുമായി രാംഗോപാല്‍ വര്‍മ: ശ്രീലക്ഷ്മി സതീഷിനു സിനിമയിലേക്ക് ക്ഷണം, ട്രോൾ

ഈ പോസ്റ്റിന് താഴെ നിരവധി ട്രോളുകൾ വരുകയാണ്

ഇൻസ്റ്റഗ്രാമിലൂടെ ശ്രദ്ധേയയായ മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിനു അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന അന്വേഷണവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം.

കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ഇൻസ്റ്റഗ്രാം റീല്‍സ് ട്വീറ്ററിൽ പങ്കുവെച്ച്‌ ഇത് ആരാണെന്ന് രാംഗോപാൽ വർമ്മ തിരക്കിയിരുന്നു. സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റു ചെയ്‌തത്. ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്‌മിക്ക് അഭിനയിക്കാൻ താല്‍മര്യമുണ്ടോ എന്ന അന്വേഷണവുമായി അദ്ദേഹം വീണ്ടുമെത്തിയത്.

read also: സുരേഷ് ഗോപിയെ നേരിടാൻ തയ്യാര്‍, അതിന് എന്നെ ഇടതുപക്ഷം ഒന്ന് നിര്‍ത്തണം: ഭീമൻ രഘു

ഈ പോസ്റ്റിന് താഴെ നിരവധി ട്രോളുകൾ വരുകയാണ്. ഇൻസ്റ്റഗ്രാം ഇൻ‌ഫ്ലുവൻസര്‍മാരെയും യുട്യൂബര്‍മാരെയും വെറുതെ വിടൂ എന്നായിരുന്നു ഒരാളുടെ അഭ്യര്‍ഥന. ഇതാണ് സെക്യുലര്‍ ആയി അഭിനേതാക്കളെ തിരയാനുള്ള വഴി എന്നും ചിലര്‍ കമന്റു ചെയ്‌തു.

shortlink

Related Articles

Post Your Comments


Back to top button