CinemaGeneralLatest NewsNEWS

നിങ്ങൾ കുട്ടി ആനയെ പോലെയുണ്ടെന്ന് പരിഹാസം; മറുപടിയുമായി ഖുശ്ബു

ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍ താരം പങ്കുവച്ചത്

തെന്നിന്ത്യൻ സിനിമകളിലെ സൗന്ദര്യ സങ്കല്‍പ്പമായി നിറഞ്ഞുനിന്നിരുന്ന നടിയാണ് ഖുശ്ബു. ഇന്നും താരത്തിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങള്‍ താരം പങ്കുവച്ചത്.

താൻ ചെയ്യുന്ന വ്യായാമ മുറകള്‍ക്കൊപ്പം തന്നെ വിയര്‍ത്തു കുളിച്ചു നില്‍ക്കുന്ന സെല്‍ഫിയും താരം പങ്കുവെച്ചു. സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ ഫ്ലെക്സിബിളിറ്റിയെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തിയത്. എന്നാല്‍ അതിനിടെ താരത്തെ പരിഹസിച്ചുകൊണ്ട് ഒരാള്‍ കമന്റ് ചെയ്തു. ‘കുട്ടിആനയെ പോലെയുണ്ട്’ എന്നായിരുന്നു പരിഹാസം നടത്തിയത്.

പരിഹാസം ശ്ര​ദ്ധയിൽ പെട്ടതോടെ രൂക്ഷവിമര്‍ശനവുമായി താരം രം​ഗത്തെത്തി. ‘നിന്റെ മുഖം കണ്ണാടിയില്‍ കണ്ടിട്ടുണ്ടോ? പന്നിയെപ്പോലെയുണ്ട്. നിന്നെ നല്ലരീതിയില്‍ അല്ല വളര്‍ത്തിയത്’- ഖുശ്ബു മറുപടി നൽകി.

shortlink

Post Your Comments


Back to top button